15 വർഷങ്ങൾക്കു ശേഷം മീരാ ജാസ്മിനും നരേനും വീണ്ടും ഒന്നിക്കുന്നു : ഒന്നിക്കുന്നത് എം. പത്മകുമാർ ചിത്രത്തിൽ

‘പത്താം വളവ്’ എന്ന ചിത്രത്തിന് ശേഷം എം പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ. മീരാ ജാസ്മിനും നരേനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. പുതിയ ചിത്രം അടുത്ത തിങ്കളാഴ്‍ച കൊച്ചിയില്‍ ഷൂട്ടിംഗ് ആരംഭിക്കും.

Advertisements

2008ൽ പുറത്തിറങ്ങിയ ‘മിന്നാമിനികൂട്ടം’ എന്ന ചിത്രത്തിന് ശേഷമാണ് മീരാ ജാസ്മിനും നരേനും വീണ്ടും ഒന്നിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മകൾ’ എന്ന ചിത്രത്തിലൂടെ ആയിരുന്നു മീരാജാസ്മിൻ ഒരു ഇടവേളയ്ക്കു ശേഷം മീരാ ജാസ്മിൻ മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തിയത്. ജയറാമായിരുന്നു ചിത്രത്തിലെ നായകൻ.

Hot Topics

Related Articles