വേറിട്ട വേഷത്തിൽ വിജയ് സേതുപതിയും, ഹാസ്യ വേഷങ്ങളിൽ നിന്ന് ചുവടു മാറ്റി സൂരിയും : ആദ്യ ദിനം കോടികൾ വാരി വെട്രിമാരന്‍ ചിത്രം “വിടുതലൈ”

വേറിട്ട വേഷത്തിൽ വിജയ് സേതുപതിയും, ഹാസ്യ വേഷങ്ങളിൽ നിന്ന് ചുവടു മാറ്റി സൂരിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ‘വിടുതലൈ പാര്‍ട്ട് 1’ ന് ആദ്യ ദിനം മികച്ച കളക്ഷൻ. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ചിത്രത്തിന്‍റെ അടുത്ത ഭാഗം ഈ വർഷം സെപ്റ്റംബറിൽ പുറത്തിറങ്ങും.

Advertisements

മാർച്ച് 31 ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് തമിഴ്നാട്ടില്‍ നിന്ന് മാത്രം 6 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ. ആഗോളതലത്തില്‍ ഇത് 8 കോടി രൂപ നേടിയതായ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിരൂപക പ്രശംസയടക്കം നേടി മുന്നേറുന്ന വെട്രിമാരന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണെന്ന് ‘വിടുതലൈ പാര്‍ട്ട് 1’ എന്നാണ് പ്രേക്ഷക പ്രതികരണം. ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റാണ് നേരത്തെ ലഭിച്ചിരുന്നത്.

‘തൂയവൻ’ എന്ന ജയമോഹന്‍റെ കഥയാണ് സിനിമയാക്കിയിരിക്കുന്നത്. വെട്രിമാരന്‍ തന്നെയാണ് വിടുതലൈ പാര്‍ട്ട് 1ന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ആര്‍ എസ് ഇര്‍ഫോടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ എല്‍റെഡ് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രം ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസ് ആണ് ചിത്രത്തിന്‍റെ വിതരണം ചെയ്യുന്നത്.

Hot Topics

Related Articles