മൊഹാലി: ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിനിറങ്ങിയ പഞ്ചാബിനും ലഖ്‌നൗവിനും വിജയം. ഡൽഹിയെയും കൊൽക്കത്തയെയുമാണ് രണ്ടു ടീമുകളും പരാജയപ്പെടുത്തിയത്. ശനിയാഴ്ച ആദ്യം നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ്, അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റണ്ണെടുത്ത് പുറത്തായി. ഓപ്പണർമാരായ പ്രബിഷ്മരൺ സിംങും (23), ശിഖർ ധവാനും (40) നൽകിയ മികച്ച തുടക്കം ബനുഷ്‌ക രാജ്പക്ഷേ (50) ഏറ്റെടുത്ത് ജിതേഷ് ശർമ്മയ്ക്ക് (21) കൈമാറിയതോടെയാണ് ടൂർണമെന്റിൽ ഇരുനൂറിന് അടുത്ത സ്‌കോർ പഞ്ചാബ് തൊട്ടത്.
മറുപടി ബാറ്റിംങിന് ഇറങ്ങിയ പ്രതീക്ഷിച്ച ഇംപാക്ട് ഉണ്ടാക്കാൻ സാധിച്ചില്ല. റഹ്മാനുള്ളയും (22), വെങ്കിടേഷ് അയ്യരും (34), നിതീഷ് റാണയും (24), ആന്ധ്രെ റെസലും (35) ഒഴികെ മറ്റാരും രണ്ടക്കം കണ്ടില്ല. ഇതോടെ ടീം സമ്പൂർണ പരാജയവുമായി. ഇതിനിടെ കളി മഴ തടസപ്പെടുത്തിയതോടെ 16 ഓവറിൽ 154 റണ്ണായി കൊൽക്കത്തയുടെ വിജയലക്ഷ്യം പുനർ നിർണ്ണയിച്ചു. ഇതോടെ ഏഴു വിക്കറ്റ് നഷ്ടപ്പെടുത്തി 146 റണ്ണെടുത്ത കൊൽക്കത്ത ഏഴു റണ്ണിന് പരാജയയപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരൊറ്റ ദിവസം തന്നെ ടൂർണമെന്റിലെ ഇരുനൂറിനടുത്ത സ്‌കോർ കണ്ട മത്സരത്തിൽ , അൻപത് റണ്ണിനാണ് ലഖ്‌നൗവിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 193 റണ്ണാണ് ആറു വിക്കറ്റ് നഷ്ടത്തിൽ അടിച്ചു കൂട്ടിയത്. ഓപ്പണറായി ഇറങ്ങിയ കെയിൽ മെയർ 38 പന്തിൽ ഏഴു സിക്‌സും രണ്ട് ഫോറും പറത്തിയാണ് 73 റണ്ണടിച്ചത്. നിക്കാളോസ് പൂരാൻ (36) റണ്ണടിച്ച് മെയർക്ക് മികച്ച പിൻതുണ നൽകി. ഇരുപത് ഓവറിൽ ആറു വിക്കറ്റ് മാത്രം നഷ്ടമാക്കിയ ലഖ്‌നൗ 193 റണ്ണാണ് അടിച്ചു കൂട്ടിയത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹിയുടെ നട്ടെല്ലൊടിച്ചത് മാർക്ക് വുഡാണ്. നാല് ഓവറിൽ 14 റൺ മാത്രം വഴങ്ങിയ വുഡ് അഞ്ചു വിക്കറ്റുകളാണ് പിഴുതതത്. പൃഥ്വി ഷോ (12), മിച്ചൺ മാർഷ് (0), സർഫാസ് ഖാൻ (4), അക്‌സർ പട്ടേൽ (16), ചേതൻ സഖറിയ (4) എന്നിവരെയാണ് വുഡ് പുറത്താക്കിയത്. മറ്റു ബാറ്റർമാർ എല്ലാവരും തകർന്നു വീണിടത്ത് ഡേവിഡ് വാർണർ (56), റോസൗ (30), അക്‌സർ പട്ടേൽ (16) എന്നിവർ മാത്രമാണ് പൊരുതി നോക്കിയത്.