“ഇന്ത്യൻ 2” സംഘം തായ്വാനിലേക്ക്… ശങ്കർ ചിത്രത്തിന്റെ ആക്ഷൻ രംഗ ചിത്രീകരണം ആരംഭിക്കുന്നു

കമൽ ഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ‘ഇന്ത്യൻ 2’-വിന്റെ ആക്ഷൻ രംഗം ചിത്രീകരിക്കാനായി അണിയറപ്രവർത്തകർ തായ്വാനിലേയ്ക്ക്. ട്രെയിനിൽ വെച്ചുള്ള ആക്ഷൻ രംഗമാണ് തായ്വാനിൽ ചിത്രീകരിക്കുകയെന്നാണ് വിവരങ്ങൾ. തായ്വാനിലെ ഷൂട്ടിന് ശേഷം സൗത്ത് ആഫ്രിക്കയിലേയ്ക്ക് സംഘം തിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Advertisements

പല കാരണങ്ങൾ കൊണ്ട് മുൻപ് ഷൂട്ടിങ് നിർത്തിവെക്കേണ്ടി വന്നിരുന്നു എങ്കിലും ചിത്രത്തിന്റെ ഷൂട്ടിങ്ങ് ജൂൺ മാസമോടെ പൂർത്തിയാക്കുമെന്ന് ശങ്കർ നേരത്തെ അറിയിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാജൽ അഗർവാൾ, സിദ്ധാർഥ്, സമുദ്രക്കനി, രാകുൽ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കർ, ബോബി സിൻഹ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Hot Topics

Related Articles