തിരുവനന്തപുരം: ഗാർഹിക പ്രശ്‌നങ്ങൾ മൂലവും സാമ്പത്തിക പ്രശ്‌നങ്ങൾ മൂലവും സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ 21 മാസത്തിനിടെ 3262 സ്ത്രീകളാണ് സംസ്ഥാനത്ത് മാത്രം ആത്മഹത്യ ചെയ്തിരിക്കുന്നത്. നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയത്.
ഈ മാസം ആദ്യം നടന്ന നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. രണ്ട് വർഷത്തിനിടെ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ വർധിച്ചെന്നും പരാതികൾ കൂടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
2020 ജനുവരി മുതൽ 2021 സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് ഇത്രയും സ്ത്രീകൾ ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്നങ്ങളും മാനസിക സംഘർഷങ്ങളുമാണ് ആത്മഹത്യയ്ക്ക് പ്രധാന കാരണമെന്നാണ് ചൂണ്ടി കാണിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അക്രമവും പീഡനവുമായി ബന്ധപ്പെട്ട് 21 മാസത്തിനിടെ മുഖ്യമന്ത്രിക്ക് 3556 പരാതികളാണ് ലഭിച്ചത്. പൊലീസിന് 64223 പരാതികളാണ് ലഭിച്ചത്. ഇതിൽ ആകെ 64940 പരാതികളാണ് തീർപ്പാക്കിയത്. മുഖ്യമന്ത്രിക്ക് ലഭിച്ച 22 പരാതികളിലും പൊലീസിന് ലഭിച്ച 2817 പരാതികളിലും തുടരന്വേഷണം നടക്കുകയാണ്.