“സൂര്യ 42” , ഒ ടി ടി അവകാശം ആമസോൺ പ്രൈമിന്, സ്വന്തമാക്കിയത് 80 കോടിക്ക്

പിരിയോഡിക് ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുന്ന സൂര്യയുടെ ഏറ്റവും പുതിയ ചിത്രം സൂര്യ 42 ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഇപ്പോഴിതാ സിനിമയുടെ ഒടിടി അവകാശം സംബന്ധിക്കുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്

Advertisements

80 കോടി രൂപയ്ക്ക് ചിത്രത്തിന്റെ അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈം സ്വന്തമാക്കിയെന്നാണ് പുറത്തു വരുന്ന പുതിയ വാർത്തകൾ. ചരിത്രവും ഫാന്റസിയും ചേര്‍ത്തൊരുക്കുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. ദിഷ പഠാനിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. വെട്രി പളനിസാമി ഛായാഗ്രഹണവും നിഷ്ദ് യൂസഫ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

സിരുത്തൈ ശിവയും സൂര്യയും ഒന്നിക്കുന്ന ചിത്രമാണ് സൂര്യ 42.

Hot Topics

Related Articles