മദ്യലഹരിയിൽ വീടിന് തീയിട്ടു ; ഭാര്യയെയും മക്കളെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ

കി​ളി​മാ​നൂ​ര്‍: മ​ദ്യ​ല​ഹ​രി​യി​ല്‍ വീ​ടി​ന് തീ​യി​ട്ട് ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ യു​വാ​വി​നെ പ​ള്ളി​ക്ക​ല്‍ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ്​ ചെ​യ്തു. മ​ട​വൂ​ര്‍ ചെ​ങ്കോ​ട്ടു​കോ​ണം ച​രു​വി​ള വീ​ട്ടി​ല്‍ സു​നി​ല്‍ (34) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ 19 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പൊ​ലീ​സ് പ​റ​യു​ന്ന​ത്: സ്ഥി​രം മ​ദ്യ​പാ​നി​യാ​യ സു​നി​ല്‍ വീ​ട്ടി​ലെ​ത്തി ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും മ​ര്‍​ദി​ക്കു​ക​യും രാ​ത്രി​യി​ല്‍ ഇ​വ​രെ വീ​ട്ടി​ല്‍ നി​ന്നി​റ​ക്കി വി​ടു​ന്ന​തും പ​തി​വാ​ണ്.

Advertisements

നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ഇ​യാ​ള്‍. സം​ഭ​വ ദി​വ​സം രാ​ത്രി ഒ​രു മ​ണി​യോ​ടെ മ​ദ്യ​ല​ഹ​രി​യി​ലെ​ത്തി​യ സു​നി​ല്‍, പ​തി​വു​പോ​ലെ ഭാ​ര്യ​യെ​യും കു​ട്ടി​ക​ളെ​യും ഇ​റ​ക്കി​വി​ടാ​ന്‍ ശ്ര​മി​ച്ചു. ഇ​വ​ര്‍ ത​യാ​റാ​കാ​ത്ത​തോ​ടെ കു​ട്ടി​ക​ളു​ടെ പു​സ്ത​ക​ങ്ങ​ളും നോ​ട്ട് ബു​ക്കു​ക​ളും വ​സ്ത്ര​ങ്ങ​ളു​മ​ട​ക്കം വാ​രി​യി​ട്ട് ക​ത്തി​ച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തു​ട​ര്‍​ന്ന്, വീ​ടി​ന് തീ​യി​ട്ടു. തീ ​പ​ട​ര്‍​ന്ന​തോ​ടെ അ​മ്മ​യും മ​ക്ക​ളും പു​റ​ത്തേ​ക്കോ​ടി ര​ക്ഷ​പ്പെ​ട്ടു. വീ​ട് പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. തു​ട​ര്‍​ന്ന്, ഒ​ളി​വി​ല്‍ പോ​യ പ്ര​തി​യെ പ​ള്ളി​ക്ക​ല്‍ സ്​​റ്റേ​ഷ​ന്‍ ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്​​റ്റ്​ ചെ​യ്തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ്​ ചെ​യ്തു. സി.​ഐ പി. ​ശ്രീ​ജി​ത്ത്, എ​സ്.​ഐ എം. ​സ​ഹി​ല്‍, എ.​എ​സ്.​ഐ അ​നി​ല്‍ കു​മാ​ര്‍, എ​സ്.​സി.​പി.​ഒ ജോ​സ​ഫ് എ​ബ്ര​ഹാം, സി.​പി.​ഒ ബി​നു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Hot Topics

Related Articles