ഏപ്രില്‍ 30 ന് വധിക്കും : ബോളിവുഡ് താരം സല്‍മാന്‍ ഖാന് നേരെ വധഭീഷണിയുമായി റോക്കി ഭായ്

ബോളിവുഡ് താരം സല്‍മാന്‍ ഖാന് നേരെ വീണ്ടും വധഭീഷണി. തിങ്കളാഴ്ചയാണ് സന്ദേശം എത്തിയത്. രാത്രി 9 മണിയോടെ മുംബൈ പൊലീസിന്‍റെ കണ്‍ട്രോള്‍ റൂമിലേക്കാണ് ഫോണില്‍ ഭീഷണിസന്ദേശം ലഭിച്ചത്.

Advertisements

രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്നുള്ള ആളാണ് താനെന്നും റോക്കി ഭായ് എന്നാണ് പേരെന്നുമാണ് വിളിച്ചയാള്‍ പൊലീസിനോട് പറഞ്ഞു. ഒപ്പം താനൊരു ഗോസംരക്ഷകനാണെന്നും സ്വയം പരിചയപ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ 30 ന് സല്‍മാന്‍ ഖാനെ വധിക്കും എന്നും ഇയാൾ പറഞ്ഞു. സംഭവത്തിൽ മുംബൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയ്‍യും സല്‍മാന്‍ ഖാനെതിരെ അടുത്തിടെ വധഭീഷണി മുഴക്കിയിരുന്നു. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ ആയിരുന്നു ഇത്. പിന്നാലെ ലോറന്‍സ് ബിഷ്‍ണോയ്‍യുടെ സംഘത്തിന്‍റെ പേരില്‍ വധഭീഷണിയടങ്ങിയ ഒരു ഇമെയില്‍ സന്ദേശവും ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സല്‍മാന്‍ ഖാന്‍റെ മുംബൈയിലെ വസതിക്ക് മുന്നില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.

അതേസമയം കിസീ കാ ഭായ് കിസീ കി ജാന്‍ ആണ് സല്‍മാന്‍ ഖാന്‍റേതായി പുറത്തെത്താനിരിക്കുന്ന പുതിയ ചിത്രം. ഫര്‍ഹാദ് സാംജി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണവും സല്‍മാന്‍ ഖാന്‍ ആണ്. ഈദ് റിലീസ് ആയി ഏപ്രില്‍ 21 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

Hot Topics

Related Articles