അന്ന് ബലാത്സംഗ വീരൻ; ഇന്ന് പമ്പ് മാനേജരെ ആക്രമിച്ച് പണം തട്ടിയ പ്രതി; ടിക്ക് ടോക്കിലെ മീശക്കാരൻ ചേട്ടൻ മോഷണക്കേസിൽ പിടിയിൽ 

തിരുവനന്തപുരം: ബലാല്‍സംഗ കേസില്‍, ജാമ്യത്തിലിറങ്ങിയ ടിക് ടോക്-ഇന്‍സ്റ്റ റീല്‍സ് താരം വിനീത് കലിപ്പന്‍( മീശക്കാരന്‍) (വിനീത് വിജയന്‍) കണിയാപുരത്ത് പട്ടാപ്പകല്‍ പെട്രോള്‍ പമ്ബ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്ന കേസില്‍ റീല്‍സ് താരവും കൂട്ടാളിയും പിടിയിലായിരിക്കുകയാണ്.

Advertisements

മോഷ്ടിച്ച സ്‌കൂട്ടറിലെത്തി കവര്‍ച്ചനടത്തുകയായിരുന്നു ഇവരുടെ പരിപാടി. കിളിമാനൂര്‍ വെള്ളല്ലൂര്‍ കാട്ടുചന്ത ചിന്ത്രനല്ലൂര്‍ ചാവരുകാവില്‍ പുതിയ തടത്തില്‍ വീട്ടില്‍ ജിത്തു (22) കിളിമാനൂര്‍ കീഴ്‌പേരൂര്‍ കിട്ടുവയലില്‍ വീട്ടില്‍ മീശ വിനീത് എന്ന വിനീത് (26) എന്നിവരെയാണ് മംഗലപുരം പൊലീസ് പിടികൂടിയത്. ടിക് ടോക്ക് ഇന്‍സ്റ്റാഗ്രാം എന്നീ സമൂഹ്യമാധ്യമങ്ങളില്‍ താരമായ മീശ വിനീത് പത്തോളം മോഷണ കേസുകളിലും തമ്ബാനൂര്‍ സ്റ്റേഷനില്‍ ബലാല്‍സംഗ കേസിലും പ്രതിയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കവര്‍ച്ചയ്ക്കു ശേഷം സ്‌കൂട്ടര്‍ ഉപേക്ഷിച്ച്‌ കടന്ന ഇവര്‍ പല സ്ഥലങ്ങളില്‍ ലോഡ്ജുകളില്‍ മാറി മാറി താമസിക്കുകയായിരുന്നു. ഇവരെ തൃശൂരിലെ ലോഡ്ജില്‍ നിന്നാണ് മംഗലപുരം പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്. കഴിഞ്ഞ മാര്‍ച്ച്‌ 23 ന് ആയിരുന്നു കണിയാപുരത്തുള്ള എസ് ബി ഐയുടെ പള്ളിപ്പുറം ശാഖയുടെ മുന്നില്‍ വച്ച്‌ കവര്‍ച്ച നടത്തിയത്.

ഇന്ത്യനോയില്‍ കമ്ബനിയുടെ കണിയാപുരത്തെ നിഫി ഫ്യൂവല്‍സ് മാനേജര്‍ ഷാ ഉച്ചവരെയുള്ള കളക്ഷനായ രണ്ടരലക്ഷം രൂപ തൊട്ടടുത്തുള്ള എസ് ബി ഐയിലടയ്ക്കാന്‍ പോകവേയാണ് സ്‌കൂട്ടറിലെത്തിയ രണ്ടു പേര്‍ പണം പിടിച്ച്‌ പറിച്ച്‌ കടന്നു കളഞ്ഞത്. ബാങ്കിനു മുന്നിലുണ്ടായിരുന്ന ജനറേറ്ററിന്റെ മറവില്‍ നിന്നവര്‍ ഷാ അടുത്തെത്തിയപ്പോഴേക്കും കൈയിലെ പൊതി തട്ടിപ്പറിക്കുകയായിരുന്നു. സ്റ്റാര്‍ട്ട് ചെയ്തു വച്ചിരുന്ന സ്‌കൂട്ടറോടിച്ച്‌ ഉടന്‍ തന്നെ അമിത വേഗതയില്‍ ഇവര്‍ കടന്നു കളഞ്ഞു. ഷാ പിറകെ ഓടിയെങ്കിലും പിടികിട്ടിയില്ല. ഇരുവരും ഹെല്‍മെറ്റ് ധരിച്ചിരുന്നു. സ്‌കൂട്ടറിന്റെ നമ്ബര്‍ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലായിരുന്നു.

ഉടന്‍ തന്നെ മംഗലപുരം പൊലീസില്‍ അറിയിച്ചു. മോഷ്ടാക്കള്‍ പോത്തന്‍കോട് ഭാഗത്തേക്കാണ് രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രാത്രിയോടെ ഹോണ്ട ഡിയോ സ്‌കൂട്ടര്‍ പോത്തന്‍കോട് പൂലന്തറയില്‍ നിന്നും കണ്ടെടുത്തു. സ്ഥിരമായി പണമടയ്ക്കുന്ന സമയം കണക്കാക്കിയാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയത്. നിരവധി സി സി ടി വി ക്യാമറകളും മൊബൈലുകളും പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.

സൈബറിടത്തിലെ യുവതികളുടെ പുന്നാരക്കുട്ടനായിരുന്നു റീല്‍സ് താരം വിനീത്. അത്രയ്ക്കും സ്‌റ്റൈലിഷായി റീല്‍സില്‍ താരമാകുന്നവന്‍. മീശ ഫാന്‍ ഗേള്‍ എന്ന പേജുണ്ടാക്കി യുവതികളുടെ ആരാധനാ പുരുഷനായവന്‍, ഇതൊക്കെയായിരുന്നു വെള്ളല്ലൂര്‍ കീഴ്‌പേരൂര്‍ ക്ഷേത്രത്തിനു സമീപം കീട്ടുവാര്യത്ത് വീട്ടില്‍ വിനീത് (25) . ഇയാള്‍, അറസ്റ്റിലായതോടെയാണ് ഇയാളുടെ തട്ടിപ്പുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.

ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ സോഷ്യല്‍മീഡിയയില്‍ പ്രശസ്തനായ ഇയാള്‍ തന്റെ പ്രശസ്തി സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നതിനായി ഉപയോഗിച്ചെന്നാണ് പൊലീസ് പറയുന്നത്. യുവതികളോടും പെണ്‍കുട്ടികളോടും തെറ്റായ കാര്യങ്ങള്‍ പറഞ്ഞു ഇന്‍സ്റ്റാഗ്രാമില്‍ ഹിറ്റാകാന്‍ ടിപ്സുകള്‍ പറഞ്ഞു നല്‍കാമെന്നം പറഞ്ഞാണ് ഇയാള്‍ അടുപ്പം സ്ഥാപിച്ചത്. നേരത്തെ ഇയാള്‍ പൊലീസിലായിരുന്നവെന്നും ഇപ്പോള്‍ ഒരു സ്വകാര്യ ചാനലില്‍ ജോലി ചെയ്തു വരികയായിരുന്നുവെന്നുമാണ് ഇയാള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇയാള്‍ക്ക് ജോലിയൊന്നും ഇല്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

വിനീതിന്റെ ഫോണില്‍ നിന്ന് പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു. പല സ്ത്രീകളുമായുള്ള സ്വകാര്യ വീഡിയോ ദൃശ്യങ്ങള്‍ വിനീതിന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പെണ്‍കുട്ടികളുമായി നടത്തുന്ന സോഷ്യല്‍ മീഡിയ ചാറ്റുകളും സ്വകാര്യ ദൃശ്യങ്ങളും സ്‌ക്രീന്‍ റെക്കോര്‍ഡായും സ്‌ക്രീന്‍ ചാറ്റുകളായും അദ്ദേഹം സൂക്ഷിച്ചിരുന്നു.

നിലവില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ മാത്രം ചെയ്തിരുന്ന ഇയാള്‍ തനിക്ക് സ്വകാര്യ ചാനലില്‍ ജോലിയാണ് എന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്തിരുന്നത്. നേരത്തെ താന്‍ പൊലീസിലായിരുന്നുവെന്നും എന്നാല്‍ പിന്നീട് അസ്വസ്ഥതകള്‍ കാരണം അതില്‍ നിന്ന് രാജിവെക്കുകയായിരുന്നുവെന്നും പരിചയപ്പെടുന്നവരോട് ഇയാള്‍ പറഞ്ഞിരുന്നതായാണ് വിവരം. ആരാധകരെ തൃപ്തിപ്പെടുത്താന്‍ നിരന്തരം വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ ഇയാള്‍ പങ്കുവെച്ചിരുന്നു.

‘മീശ ഫാന്‍ ഗേള്‍’ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും ഇയാളുടെ വീഡിയോകള്‍ അപ്ലോഡ് ചെയ്തിരുന്നു. മീശ ഫാന്‍ ഗേള്‍ എന്ന അക്കൗണ്ട് വിനീത് തന്റെ ഔദ്യോഗിക അക്കൗണ്ടിലെ സ്റ്റാറ്റസില്‍ മെന്‍ഷന്‍ ചെയ്തിരുന്നു. ക്ലോസപ്പ് ദൃശ്യങ്ങളായിരുന്നു ഇയാള്‍ കൂടുതലായും ചിത്രീകരിച്ചിരുന്നത്. ആയിരക്കണക്കിലേറെ പേരാണ് ഇയാളെ ഫോളോ ചെയ്തിരുന്നത്. നിരവധി പേര്‍ ഇയാളുടെ വീഡിയോ ആരാധകരായിട്ടുണ്ടായിരുന്നു. ഇതു മുതലെടുത്തു കൊണ്ടായിരുന്നു ഇദ്ദേഹം പെണ്‍കുട്ടികളുമായും വിവാഹിതരായ സ്ത്രീകളുമായും ബന്ധം ഉണ്ടാക്കിയിരുന്നത്. കൂടുതലും വിവാഹിതരായ സ്ത്രീകളുമായിട്ടായിരുന്നു വിനീത് ബന്ധം സൂക്ഷിച്ചിരുന്നതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ വൈറലാകാന്‍ വേണ്ടിയുള്ള ടിപ്സ് നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ ഇവരെ സമീപിക്കുന്നത്. പെണ്‍കുട്ടികളും സ്ത്രീകളും സമൂഹ മാധ്യമങ്ങളിലിടുന്ന വീഡിയോകള്‍ക്ക് റീച്ച്‌ കൂടാന്‍ എങ്ങനെ വീഡിയോ ചെയ്യണമെന്നും അത് എത്തരത്തിലുള്ള വീഡിയോകളായിരിക്കണം എന്ന തരത്തില്‍ നിര്‍ദ്ദേശം നല്‍കാനെന്ന തരത്തിലാണ് ഇയാള്‍ പരിചയത്തിലാകുന്നത്. പിന്നീട് ഇവരെ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് വിവരം. കലാരംഗത്തുള്ളവരേയും പെണ്‍കുട്ടികളേയുമായിരുന്നു ഇയാള്‍ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. നിരവധി ആരാധകരുള്ളതുകൊണ്ട് തന്നെ ഇയാളുടെ വലയില്‍ പെണ്‍കുട്ടികളും യുവതികളും പെടുകയായിരുന്നു.

കോളേജ് വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ബലാത്സംഗക്കേസിലാണ് വിനീതിനെ ഫോര്‍ട്ട് എ.സി. ഷാജിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. കാറ് വാങ്ങിക്കാന്‍ ഒപ്പം വരണമെന്നാവശ്യപ്പെട്ട് കോളേജ് വിദ്യാര്‍ത്ഥിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ മുറിയെടുത്ത് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ബലാത്സംഗക്കേസ് ചുമത്തി അറസ്റ്റ് ചെയ്തത്.

വിനീതിനെതിരെ നേരത്തെയും കേസുകളുണ്ടായിരുന്നു. മോഷണക്കേസില്‍ കണ്‍ടോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലും അടിപിടി കേസില്‍ കിളിമാനൂര്‍ പൊലീസ് സ്റ്റേഷനിലും വിനീത് പ്രതിയായിരുന്നു. മൊബൈലില്‍ ചിത്രീകരിച്ചിരിക്കുന്ന സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച്‌ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന കാര്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.