തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ത്ഥിനിയായ മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആലുവ സി ഐ ആയിരുന്ന സുധീറിന് സസ്പെന്‍ഷന്‍.സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഡി ജി പിയുടെ നടപടി. ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല അന്വേഷണവും ഉണ്ടാകും.
കൊച്ചി ട്രാഫിക്ക് ഈസ്റ്റ് അസിസ്റ്റന്റ് കമ്മീഷണറിനാണ് വകുപ്പ് തല അന്വേഷണത്തിന്റെ ചുമതല.
ഇന്ന് രാവിലെ മോഫിയയുടെ കുടുംബം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഈ കൂടിക്കാഴ്ചയില്‍ വച്ച് സി ഐക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി മോഫിയയുടെ പിതാവിന് ഉറപ്പ് നല്‍കിയിരുന്നു. ഇതിന് തൊട്ടുപിറകേയാണ് സി ഐയെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഡി ജി പിയുടെ ഓര്‍ഡര്‍ ഇറങ്ങുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്ഥലംമാറ്റത്തില്‍ കൂടുതല്‍ ശിക്ഷ നല്‍കാനുള്ള തെറ്റ് സി ഐ ചെയ്തിട്ടില്ലെന്നായിരുന്നു നേരത്തെ അന്വേഷണം നടത്തിയ റേഞ്ച് ഡി ഐ ജിയുടേയും ഡി വൈ എസ് പിയുടേയും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഇതിനെതുടര്‍ന്ന് സുധീറിനെ ആലുവയില്‍ നിന്ന് തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയെങ്കിലും ഉദ്യോഗസ്ഥന്റെ സസ്പെന്‍ഷന്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിഷേധം കനക്കുകയായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ആണ് പുതിയ തീരുമാനം.