നായകനായും, വില്ലനായും, സഹനടനായും മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ച യുവ നടനാണ് ഷൈൻ ടോം ചാക്കോ. അദ്ദേഹത്തിന്റെ ഇന്റർവ്യൂ കളും മറ്റും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ തന്റെ കുടുംബത്തെ പറ്റി ഷൈൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
വേര്‍പിരിഞ്ഞ് കഴിഞ്ഞാൽ കുട്ടികൾ ഏതെങ്കിലും ഒരു സൈഡിൽ നിന്നും വളരുന്നതാണ് നല്ലതെന്നും, കുഞ്ഞിനിപ്പോൾ എട്ട് വയസായെന്നും സിയാൽ എന്നാണ് പേരെന്നും ഷൈൻ പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഷൈനിന്റെ പ്രതികരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടി എന്ന ചിത്രത്തിന്റെ ടീസർ കണ്ടെന്ന് അവതാരക പറയുമ്പോൾ, ‘എങ്ങിനെ ഉണ്ടായിരുന്നു കല്യാണം, എനിക്ക് ഒരു പെൺകുട്ടിയോട് പെരുമാറാൻ അറിയില്ല എന്ന് മനസിലായില്ലേ, താലികെട്ടാൻ അഹാന പഠിപ്പിച്ചു, എന്നാൽ കെട്ടിപ്പിടിക്കാൻ മാത്രം പഠിപ്പിച്ചില്ല. എനിക്ക് ആണേൽ സ്ത്രീകളോട് ഇടപെഴകി പരിചയം ഇല്ലല്ലോ. കല്യാണം കഴിച്ചു ഒരു കൊച്ചുണ്ടായി എന്നാൽ മറന്നുപോയി. ഇനി ആദ്യം മുതൽ പഠിക്കണം’, എന്നാണ് ഷൈൻ പറയുന്നത്. കുഞ്ഞിന്റെ കാര്യം എവിടെയും പറഞ്ഞ് കേട്ടിട്ടില്ലല്ലോ എന്ന് ചോദ്യത്തിന് എന്തിനാണ് പറയേണ്ടത് എന്നാണ് ഷൈൻ ചോദിക്കുന്നത്.
കുഞ്ഞു സന്തോഷം ആയി ഇരിക്കുന്നു. സിയൽ എന്നാണ് കുഞ്ഞിന്റെ പേര്. അവർ ഈ ഭൂഖണ്ഡത്തിലെ ഇല്ല. അല്ലെങ്കിലും സെപ്പറേറ്റഡ് ആയി കഴിഞ്ഞാൽ കുട്ടികൾ ഏതെങ്കിലും ഒരു സൈഡിൽ നിന്നും വളരുന്നതാണ് നല്ലത്. ഒരു സൈഡിൽ നിന്നും വളരുന്നതാണ് നല്ലത്. അല്ലെങ്കിൽ പത്തുദിവസം അവിടെ നിന്നിട്ട് ഇവിടുത്തെ കുറ്റവും ഇവിടെ നിന്ന് അവിടുത്തെ കുറ്റവും കേട്ട് വളരേണ്ടി വരും.
കുട്ടി കൺഫ്യൂസ്സ് ആയി പോകില്ലേ. ഒരു കുറ്റം മാത്രം കേട്ട് വളർന്നാൽ പിന്നെയും നല്ലത്. അല്ലെങ്കിൽ കൺഫ്യൂസ്ഡ് ആയി പോകും. കുറ്റം പറയും എന്നല്ല, പക്ഷേ നമ്മൾ ആരുടേയും കുറ്റം പറയില്ലല്ലോ. എനിക്ക് വിഷമം ഒന്നുമില്ല കേട്ടോ ഒരു കാര്യത്തിലും. എല്ലാവരും സമാധാനത്തോടെ ജീവിക്കുകയല്ലേ, അതിൽ നമ്മൾ സന്തോഷിക്കുക അല്ലെ വേണ്ടത്”, എന്നും ഷൈൻ പറയുന്നു.