തിരുവല്ലയിൽ കഞ്ചാവ് വേട്ട : രണ്ട് യുവാക്കൾ പിടിയിൽ

തിരുവല്ലയിൽ 250 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ തിരുവല്ല താലൂക്ക് ആശുപത്രിയ്ക്കു സമീപത്തു നിന്നും ഡാൻസാഫ് സംഘത്തിന്റെ പിടിയിലായി. കാവുംഭാഗം കിഴക്കുംമുറി കുസുമ സദനത്തിൽ അഖിൽ ( 30 ) പാലിയേക്കര പെരുമ്പാലത്തിൽകാലാ വീട്ടിൽ ജോൺ കുരുവിള ( 29 ) എന്നിവരാണ് ഇന്ന് ഉച്ചയോടെ തിരുവല്ല താലൂക്ക് ആശുപത്രിയ്ക്കു സമീപത്തുനിന്നും പിടിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു നടപടി. പിടിയിലായ പ്രതികളെ തിരുവല്ല പോലീസിന് കൈമാറി.

Advertisements

Hot Topics

Related Articles