ജോജുവും, ചെമ്പനും, നൈലയും, കല്യാണിയും : ജോഷിയുടെ പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപനം നാളെ

പൊറിഞ്ചു മറിയം ജോസിന്റെയും പാപ്പന്റെയും വിജയത്തിനു ശേഷം സംവിധായകൻ ജോഷിയുടെ പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപനം നാളെ. ചിത്രത്തിന്‍റെ പൂജയും ടൈറ്റില്‍ ലോഞ്ചും നാളെ രാവിലെ 11 ന് കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വച്ച് നടക്കും.

Advertisements

ജോജു ജോര്‍ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ക്കൊപ്പം കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. രാജേഷ് വര്‍മ്മയാണ് ചിത്രത്തിന്‍റെ രചയിതാവ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഛായാഗ്രഹണം രണദിവെ, എഡിറ്റിംഗ് ശ്യാം ശശിധരന്‍, സംഗീത സംവിധാനം ജേക്സ് ബിജോയ്, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍ ആര്‍ ജെ ഷാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, കലാസംവിധാനം ദിലീപ് നാഥ്, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് റോണക്സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ വിഷ്ണു .

സ്റ്റില്‍ അനൂപ് പി ചാക്കോ, ഡിസൈന്‍ ഓള്‍ഡ്മങ്ക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സിബി ചാലിശ്ശേരി, ആക്ഷന്‍ രാജശേഖര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വര്‍ഗീസ് ജോര്‍ജ്, സഹനിര്‍മ്മാണം ഷിജോ ജോസഫ്, ഗോകുല്‍ വര്‍മ്മ, കൃഷ്ണരാജ് രാജന്‍, വിതരണം അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസ്.

Hot Topics

Related Articles