ഇത് ഹാരിയുടെ രണ്ടാം വരവ് : ‘ഹാരി പോട്ടര്‍ സീരീസ്’ പ്രഖ്യാപിച്ച് മാക്‌സും വാര്‍ണര്‍ ബ്രോസും; ആവേശത്തോടെ ആരാധകർ

ഹാരി പോട്ടറിന്റെ ആരാധകർ ലോകമെമ്പാടുമുണ്ട്. ഇപ്പോഴിതാ ഹാരി പോട്ടര്‍ സീരീസ് അനൗണ്‍സ് ചെയ്തിരികുകായാണ് മാക്‌സും വാര്‍ണര്‍ ബ്രോസും. ജെ.കെ റൗളിങ്ങിൻ്റെ 7 ഹാരി പോട്ടര്‍ ബുക്കുകളെ ആസ്പദമാക്കിയാണ് സീരീസ് നിര്‍മിക്കുന്നത്. എച്ച് .ബി . ഒ ആണ് പരമ്പര നിർമ്മിക്കുക.

Advertisements

സീരിസില്‍ പുതിയ അഭിനേതാക്കളായിരിക്കുമെന്ന് മാക്‌സ് അറിയിച്ചിട്ടുണ്ട്. പുസ്തകത്തിലുള്ള പല പ്രധാനകഥകളും ഉള്‍പെടുത്താതെയാണ് സിനിമ ചിത്രീകരിച്ചിരുന്നത്. എന്നാല്‍ ഹാരി പോട്ടര്‍ സീരീസ് പുസ്തകത്തെ അടിസ്ഥാനമാക്കി കൃത്യമാക്കിയുള്ള അഡാപ്‌റ്റേഷന്‍ ആയിരിക്കുമെന്നും മാക്‌സ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജെ.കെ റൗളിങ് ആയിരിക്കും ചിത്രത്തിൻ്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. എന്നാല്‍ ജെ.കെ റൗളിങ്ങിൻ്റെ ട്രാന്‍സ് വിരുദ്ധ പരാമര്‍ശങ്ങള്‍ കാരണം, റൗളിങ്ങിനെ സീരിസില്‍ നിന്ന് മാറ്റണമെന്ന് ഒരുവിഭാഗം പ്രേക്ഷകര്‍ ആവശ്യപ്പെടുന്നുണ്ട്.

ഹാരി പോട്ടറിൻ്റെയും കൂട്ടുകാരുടെയും കഥ വാര്‍ണര്‍ ബ്രോസ് 2001 മുതല്‍ സിനിമ ആക്കിയിട്ടുണ്ട്. ഡാനിയല്‍ റാഡ്ക്ലിഫ്, എമ്മ വാട്‌സണ്‍, റൂപര്‍ട്ട് ഗ്രിന്റ്റ് എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തിയത്.

Hot Topics

Related Articles