ആദ്യ സെഞ്ച്വറിയുമായി ഹാരി ബ്രൂക്ക്; പിടിച്ചെറിഞ്ഞ് ഹൈദരാബാദ് ബൗളര്‍മാര്‍; കൊല്‍ക്കത്തയ്ക്ക് പിഴച്ചു; ഹൈദരാബാദിന് 23 റണ്‍വിജയം

കൊല്‍ക്കത്ത: സ്വന്തം മൈതാനത്ത് ഹാരിബ്രൂക്കിന് മറുപടി നല്‍കാന്‍ കൊല്‍ക്കത്തയ്ക്കായില്ല. ഹാരിബ്രൂക്കിന്റെ സെഞ്ച്വറിയ്‌ക്കെതിരെ പൊരുതി നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും, ഹൈദരാബാദ് ബൗളര്‍മാരുടെ കണിശതയ്ക്കു മുന്നില്‍ 23 റണ്ണകലെ കൊല്‍ക്കത്ത വീണു.
സ്‌കോര്‍
ഹൈദരാബാദ് -228-4
കൊല്‍ക്കത്ത – 208 -7

Advertisements

ടോസ് നഷ്ടമായി ബാറ്റിംങിന് ഇറങ്ങിയ വെടിക്കെട്ട് തുടക്കമാണ് ബ്രൂക്ക് നല്‍കിയത്. 4.1 ഓവറില്‍ ടീം സ്‌കോര്‍ 46 ല്‍ നില്‍ക്കെ മായങ്ക് മടങ്ങുമ്പോള്‍ ഒന്‍പത് റണ്‍ മാത്രമായിരുന്നു സമ്പാദ്യം. ബാക്കിമുഴുവന്‍ ഒറ്റയ്ക്കടിച്ചെടുത്ത ബ്രൂക്ക് ഈ ആവേശം അവസാനം വരെയും തുടര്‍ന്നു. 57 ല്‍ രാഹുല്‍ ത്രിപാതിയും (9) പോയതോടെ എത്തിയ മക്രമാണ് ബ്രൂക്കിന് പിന്‍തുണ നല്‍കിയത് 26 പന്തില്‍ അഞ്ചു സിക്‌സും രണ്ടു ഫോറും സഹിതം 50 റണ്‍ അടിച്ച മാക്രം, 129 ലാണ് പുറത്തായത്. 17 പന്തില്‍ 32 റണ്ണടിച്ച അഭിഷേക് ശര്‍മ്മയും, ആറു പന്തില്‍ 16 റണ്ണടിച്ച ക്ലാസണും ബ്രൂക്കിന് പിന്‍തുണ നല്‍കി. 55 പന്തില്‍ മൂന്നു സിക്‌സും 12 ഫോറും അടിച്ചാണ് ബ്രൂക്ക് സെഞ്ച്വറിയില്‍ എത്തിയത്. കൊല്‍ക്കത്തയ്ക്ക് വേണ്ടി റസല്‍ മൂന്നും, വരുണ്‍ ഒരു വിക്കറ്റും വീഴ്ത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറുപടി ബാറ്റിംങിന് കൊല്‍ക്കത്തയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. റണ്ണെടുക്കും മുന്‍പ് ഭുവനേശ്വര്‍കുമാര്‍ ഗുര്‍ബാസിനെ മടക്കി, 20 റണ്ണില്‍ നില്‍ക്കെ വെങ്കിടേഷ് അയ്യരും പത്തു റണ്ണുമായി മടങ്ങി. ജാന്‍സണായിരുന്നു വിക്കറ്റ്. ഇതേ സ്‌കോറില്‍ തന്നെ അക്കൗണ്ട് തുറക്കും മുന്‍പ് സുനില്‍ നരേനും മടങ്ങി. നിതീഷ് റാണ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ അത് വരെ ഒപ്പം നിന്ന് ജഗദീഷ് (36) മടങ്ങി. സ്‌കോര്‍ 82 ല്‍ നില്‍ക്കെയായിരുന്നു ജഗദീഷിന്റെ മടക്കം. കളിയില്‍ പ്രതീക്ഷ ബാക്കി നിര്‍ത്തിയെത്തിയ അേ്രന്ദ റെസല്‍ ആറു പന്തില്‍ മൂന്നു റണ്ണുമായി മടങ്ങി. 96 ന് അഞ്ച് എന്ന നിലയില്‍ തകര്‍ന്നിട്ടും കൊല്‍ക്കത്തയ്ക്ക് പ്രതീക്ഷ നല്‍കിയത് നിതീഷ് റാണയും, റിങ്കു സിങ്ങും ആക്രമണത്തിലേയ്ക്കു ട്രാക്ക് മാറ്റി.

10 ഓവറില്‍ 96 ല്‍ നിന്ന് 16 ഓവറില്‍ 165 ല്‍ എത്തിച്ചാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. ആറു സിക്‌സും അഞ്ചു ഫോറും പറത്തിയ നിതീഷ് റാണ 41 പന്തില്‍ 75 റണ്ണാണ് അടിച്ചു കൂട്ടിയത്. 31 പന്തില്‍ 58 റണ്ണെടുത്ത റിങ്കു സിംങ് നാലു വീതം ഫോറും സിക്‌സും അടിച്ചെങ്കിലും ടീം തോല്‍വിയിലേയ്ക്കാണ് പക്ഷേ പോയത്. ഹൈദരാബാദിന് വേണ്ടി മാര്‍ക്കോ ജാനിസനും മായങ്ക് മാര്‍ക്കണ്ടേയും രണ്ടു വിക്കറ്റ് വീതവും, നടരാജനും, ഉമ്രാനും ഭുവനേശ്വരും ഓരോവിക്കറ്റ് വീതവും വീഴ്ത്തി.

Hot Topics

Related Articles