കൊച്ചി: ‘ഷൂട്ട് ചെയ്താലും ഇല്ലെങ്കിലും എനിക്ക് നാളെ കര്‍ഷക സംഘത്തിന്റെ ജാഥയ്ക്ക് പോണം’- പിറ്റേന്നത്തെ ഷൂട്ടിംഗ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി നിന്ന സംവിധായകനും പിന്നണി പ്രവര്‍ത്തകരെയും ഞെട്ടിച്ചാണ് പുതുമുഖം കൂടിയായ നടന് പി പി കുഞ്ഞികൃഷ്ണന്റെ പ്രഖ്യാപനം. ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തില്‍ മജിസ്ട്രേട്ടിന്റെ വേഷത്തില്‍ എത്തിയ സിപിഐ എം ഉദിനൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമായ കുഞ്ഞികൃഷ്ണന് സിനിമ തിരക്കുകളെക്കാളും വലുത് പാര്‍ട്ടി പരിപാടികള്‍ തന്നെയായിരുന്നു .’മദനോത്സവം’ എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കവെയാണ് ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ കര്‍ഷക സംഘം ജാഥയ്ക്ക് പോയ കഥ കുഞ്ഞികൃഷ്ണനും സംവിധായകന് രതീഷ് ബാലകൃഷ്ണന് പൊതുവാളും പറയുന്നത്..
കുഞ്ചാക്കോ ബോബന് അടക്കമുള്ള താരങ്ങളെ വച്ച് അടുത്ത ദിവസം ഷൂട്ട് ചെയ്യാനിരിക്കെയാണ് ഷൂട്ടിന് വരാന്‍ പറ്റില്ലെന്ന് കുഞ്ഞികൃഷ്ണന് അറിയിച്ചത്. നാളെ വരാന്‍ പറ്റില്ലെന്നും കര്‍ഷക ജാഥ ഉണ്ട് എന്നുമായിരുന്നു ആവശ്യം. എന്നാല്‍ അഞ്ച് മുതല്‍ പത്ത് ലക്ഷം രൂപ വരെ നഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ ‘ഇങ്ങള് ഷൂട്ട് ചെയ്താലും ഇല്ലെങ്കിലും കുഴപ്പമില്ല കര്‍ഷക ജാഥ വിട്ട് ഒരു പരിപടിയും ഇല്ല’- എന്ന് കുഞ്ഞികൃഷ്ണന് പറഞ്ഞതോടെ പോവാന്‍ അനുവദിക്കുകയായിരുന്നെന്ന് രതീഷ് ബാലകൃഷ്ണന് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ജാഥാ ലീഡര്‍ ആയി തന്നെ തീരുമാനിച്ചു. ജാഥാ ലീഡര്‍ പോവാതെ ജാഥ പോവില്ലല്ലോ. പിന്നെ നാട്ടിലേക്ക് പോണ്ടിവരില്ല. സിനിമയില്‍ അഭിനയിക്കാന്‍ പോയി എന്ന് ആരോടും പറയുന്നില്ലല്ലോ’- എന്നാണ് കുഞ്ഞികൃഷ്ണന്റെ മറുപടി. ‘മദനോത്സവം’ ആണ് കുഞ്ഞികൃഷ്ണന്റെ പുതിയ സിനിമ.