പഞ്ചാബ് റാസ, ലഖ്നൗവിന്റെ ഒന്നാം സ്ഥാന സ്വപ്നം പൊലിഞ്ഞു 

ലഖ്നൗ : സ്വന്തം മൈതാനത്ത് കൂറ്റൻ അടിയ്ക്ക് ആളില്ലാതെ പോയ ലഖ്നൗവിന് തോൽവി. സിക്കന്ദർ റാസയുടെ മികച്ച ഇന്നിങ്ങ്സാണ് ലഖ്നൗവിനെ തോൽപ്പിച്ചത്. 

Advertisements

ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ കെ.എൽ രാഹുലിന്റെ അര സെഞ്ച്വറിയുടെ മികവിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്. രാഹുലിന്റെ മെല്ലെപ്പോക്ക് തന്നെയാണ് വലിയ സ്കോറിൽ നിന്ന് ലഖ്നൗവിനെ തടഞ്ഞതും. 56 പന്തിൽ ഒരു സിക്സും എട്ട് ഫോറും അടിച്ച രാഹുൽ  74 റണ്ണാണ് എടുത്തത്. രാഹുലിനെ കൂടാതെ മെയേഴ്സ് (29) , ക്രുണാൽ പാണ്ഡ്യ (18) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. അവസാന ഓവറുകളിൽ ആരും ആഞ്ഞടിക്കാൻ ഇല്ലാതെ പോയതാണ് ലഖ്നൗവിന്റെ സ്കോർ 159 ൽ ഒതുക്കിയത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന്റെ തുടക്കവും തകർച്ചയോടെ ആയിരുന്നു. 17 റണ്ണെടുക്കുന്നതിനിടെ ടൈഡും (o), പ്രഭ് സിമ്രാൻ സിങ്ങും (4) മടങ്ങി. പിന്നീട് മാറ്റ് ഷോട്ടും (34) , ഹർപ്രീത് സിംഗും (22) ചേർന്നാണ് മധ്യനിരയിൽ ചെറുത് നിൽപ്പ് നടത്തിയത്. ഇരുവരും മടങ്ങിയ ശേഷം എത്തിയ സിക്കന്ദർ റാസ (57) മികച്ച ബാറ്റിങ്ങിലൂടെ ടീമിനെ വിജയത്തിന് അരികിൽ എത്തിച്ചു. അവസാനം പത്ത് പന്തിൽ 23 റണ്ണടിച്ച ഷാരൂഖ് ഖാനാണ് ടീമിനെ വിജയിപ്പിച്ചത്. 

സ്കോർ 

ലഖ്നൗ – 159- 8 

പഞ്ചാബ് – 161 – 8 

Hot Topics

Related Articles