“എനിക്ക് പേടി ഒരു വലിയ പ്രശ്നമാണ് ഉണ്ണിയേട്ട…” ‘ജാനകി ജാനേ’ രണ്ടാം ടീസർ പുറത്ത്

നവ്യാ നായർ, സൈജു കുറുപ്പ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചലച്ചിത്രം ‘ജാനകി ജാനേ’ എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ എത്തി. ഷറഫുദീൻ, ജോണി ആന്റണി, നന്ദു, കോട്ടയം നസീർ തുടങ്ങിയവർ പുതിയ ടീസറിൽ എത്തുന്നുണ്ട്.

Advertisements

ഷറഫുദീൻ, ജോണി ആന്റണി, നന്ദു, കോട്ടയം നസീർ, പ്രമോദ് വെളിയനാട്, അനാർക്കലി മരയ്ക്കാർ, ജോർജ് കോര, അഞ്ജലി സത്യനാഥ്, സ്മിനു സിജോ, ഷൈലജ ശ്രീധരൻ, ജെയിംസ് ഏലിയാ, ജോർഡി പൂഞ്ഞാർ, വിദ്യ വിജയകുമാർ, സതി പ്രേംജി, അൻവർ ഷെരീഫ് എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എസ്. ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അനീഷ് ഉപാസനയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

സംഗീതം- കൈലാസ് മേനോൻ, ഛായാഗ്രഹണം- ശ്യാം രാജ്, എഡിറ്റിംഗ്- നൗഫൽ അബ്ദുള്ള, ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം.

Hot Topics

Related Articles