കോട്ടയം ജില്ലയില്‍ ഇന്ന് 369 പേര്‍ക്കു കോവിഡ്; 786 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 369 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 328 പേര്‍ക്കു സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകയുമുള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 2 പേര്‍ രോഗബാധിതരായി. 786 പേര്‍ രോഗമുക്തരായി. 4039 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 188 പുരുഷന്‍മാരും 148 സ്ത്രീകളും 33 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 76 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ 4337 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 335177 കോവിഡ് ബാധിതരായി. 327560 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 25418 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

Advertisements

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം-34

ചിറക്കടവ് – 19

വെള്ളൂര്‍ – 18

കാഞ്ഞിരപ്പള്ളി, എരുമേലി – 14

തലയോലപ്പറമ്പ്, ചങ്ങനാശ്ശേരി – 11

വൈക്കം, മീനച്ചില്‍ – 10

കടുത്തുരുത്തി, പാലാ, മുണ്ടക്കയം, മരങ്ങാട്ടുപള്ളി – 9

മാഞ്ഞൂര്‍ -8

തീക്കോയി, കല്ലറ, വാകത്താനം, കുറവിലങ്ങാട്, വിജയപുരം – 7
മുത്തോലി, ഏറ്റുമാനൂര്‍, അതിരമ്പുഴ – 6

പാറത്തോട്, വാഴപ്പള്ളി, കുറിച്ചി, കറുകച്ചാല്‍, നെടുങ്കുന്നം -5

അയ്മനം,കിടങ്ങൂര്‍, രാമപുരം, അകലക്കുന്നം, ഈരാട്ടുപേട്ട, പാമ്പാടി, വാഴൂര്‍-4

തൃക്കൊടിത്താനം, കൊഴുവനാല്‍, അയര്‍ക്കുന്നം, കൂട്ടിക്കല്‍, തിടനാട്, പള്ളിക്കത്തോട്, ഉഴവൂര്‍, മണര്‍കാട്, കരൂര്‍, തലപ്പലം, പൂഞ്ഞാര്‍ തെക്കേക്കര, പനച്ചിക്കാട്-3

ആര്‍പ്പൂക്കര, വെച്ചൂര്‍, ഞീഴൂര്‍, മാടപ്പള്ളി, വെള്ളാവൂര്‍, മണിമല, കൂരോപ്പട, കടപ്ലാമറ്റം, പായിപ്പാട്, പുതുപ്പള്ളി, വെളിയന്നൂര്‍, തലനാട്, കോരുത്തോട്, മൂന്നിലവ്, നീണ്ടൂര്‍, മുളക്കുളം – 2

ഭരണങ്ങാനം, കുമരകം, ഉദയനാപുരം, കങ്ങഴ, എലിക്കുളം, ചെമ്പ്, കാണക്കാരി, മീനടം, കടനാട്, പൂഞ്ഞാര്‍-1

Hot Topics

Related Articles