അധോലോകഗുണ്ടാ സിയയുടെ കൂട്ടാളി നപ്പട്ട റഫീഖിനെതിരെ ഇന്റർപ്പോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു

കാസർകോട് : അധോലോകഗുണ്ടാ സിയയുടെ കൂട്ടാളിയും കാസർകോട് ഉപ്പള സ്വദേശിയുമായ നപ്പട്ട റഫീഖിനെതിരെ ഇന്റർപ്പോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു . ഇയാൾ ഗൾഫിലാണുള്ളത് എന്ന് പൊലീസ് പറഞ്ഞു.
ഉപ്പള അട്ടഗോളി കയ്യാർ സ്വദേശിയാണ് മുഹമ്മദ് റഫീഖ് എന്ന നപ്പട്ട റഫീഖ് (32). കാസർകോട് പോലീസിന്റെ അപേക്ഷ പ്രകാരമാണ് റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്.

Advertisements

ഇതുപ്രകാരം ഏത് രാജ്യത്തെ പൊലീസിനും എവിടെ വച്ചും ഇയാളെ അറസ്റ്റ് ചെയ്യാം.കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മോഷണം,പിടിച്ചുപറി അടക്കം കേരളത്തിലും കർണാടകത്തിലും നിരവധി കേസുകളിൽ പ്രതിയാണ്.ഈയിടെ മുംബൈ വിമാന താവളത്തിൽ വെച്ച് അറസ്റ്റിലായ സിയയുടെ കൂട്ടാളിയായ നപ്പട്ട റഫീഖ് .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗുരുതരമായ കുറ്റകൃത്യങ്ങൾ നടത്തി വിദേശത്തേക്ക് രക്ഷപ്പെട്ട വിവിധ കേസുകളിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെയും റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടി പുരോഗമിച്ചു വരുന്നതായി കാസർകോട് ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായർ പറഞ്ഞു.

Hot Topics

Related Articles