‘നിന്നെ കാണാനായി ഇനിയും കാത്തിരിക്കാൻ വയ്യ’… താൻ ഗർഭിണിയാണെന്ന സന്തോഷ വാർത്ത പങ്കു വെച്ച് നടി ഇല്യാന ഡിക്രൂസ്

താൻ ഗർഭിണിയാണെന്ന് വെളിപ്പെടുത്തി നടി ഇല്യാന ഡിക്രൂസ്. ഒരു കുഞ്ഞുടുപ്പിന്റെ ഫോട്ടോയും ‘മമ്മ’ എന്നെഴുതിയ ഒരു ലോക്കറ്റും പങ്കുവച്ചാണ് ഇല്യാന ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Advertisements

‘നിന്നെ കാണാനായി ഇനിയും കാത്തിരിക്കാൻ വയ്യ’എന്നാണ് താരം ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്.നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, പങ്കാളിയുടെ വിവരങ്ങൾ ഇല്യാന പങ്കുവച്ചിട്ടില്ല. ഓസ്‌ട്രേലിയൻ ഫോട്ടോഗ്രാഫർ ആയി ആൻഡ്രൂ നീബോണുമായി ഇല്യാന പ്രണയത്തിൽ ആയിരുന്നു. എന്നാൽ 2019ൽ ഇരുവരും വേർപിരിഞ്ഞു. ശേഷം കത്രീന കൈഫിന്റെ സഹോദരൻ സെബാസ്റ്റ്യനുമായി ഡേറ്റിങ്ങിലാണെന്ന് വാർത്തകൾ വന്നിരുന്നു.

അഭിഷേക് ബച്ചനൊപ്പം ദി റെഡ് ബുൾ എന്ന ചിത്രമാണ് ഇലിയാനയുടെ ഏറ്റവും പുതിയ ചിത്രം.

Hot Topics

Related Articles