പുതുപ്പള്ളി : നെഹൃ യുവ കേന്ദ്രയുടെയും പുതുപ്പള്ളി കീർത്തി സാംസ്കാരിക വേദിയുടെയും നേതൃത്വത്തിൽ ഭരണഘടനാദിനം സംയുക്തമായി ആചരിച്ചു. ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രമോദ് കുര്യാക്കോസ് അദ്ധ്യക്ഷനായി.പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സിഎസ് സുധൻ സംസാരിച്ചു. ഭരണഘടനാ മൂല്യങ്ങളെപ്പറ്റി അഡ്വ. ഗംഗ വിശദീകരിച്ചു. കുട്ടികൾക്കായി നടത്തിയ ക്വിസ് മൽസരത്തിന് എൻയുകെ കോ-ഓർഡിനേറ്റർമാരായ അഖിൽ ആർ നായർ, സൂരജ് സുധാകരൻ എന്നിവർ നേതൃത്വം നൽകി. ശ്രീലക്ഷ്മി ഷൈജു, ആരോമൽ കെ ഷാജി, സിയാ മോൾ അജിത് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ പുരസ്കാരങ്ങൾ നൽകി.
Advertisements