സിയോള്‍: കൊറിയന്‍ പോപ് ഗായകന് മൂണ്‍ബിന്‍ മരിച്ച നിലയില്‍. പ്രശസ്ത ബോയ് ബാൻഡായ ‘ആസ്ട്രോ’യിലെ അംഗമാണ് ഇരുപത്തിയഞ്ച് വയസുകാരനായ മൂണ്‍ബിന്‍. കഴിഞ്ഞ ദിവസം രാത്രിയോടെ ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയോളിലെ ഗന്ഗ്നം ഡിസ്ട്രിക്റ്റിലെ വീട്ടില്‍ ബുധനാഴ്ച വൈകീട്ട് കൊറിയന്‍ സമയം 8 മണിയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് മാനേജർ പൊലീസിനെ വിവിരമറിയിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. ആശുപത്രിയില്‍ മൃതദേഹം എത്തിച്ച് പരിശോധിച്ച ശേഷമാണ് ഗായകന്റെ ഏജന്‍സി മരണം വ്യാഴാഴ്ച രാവിലെയോടെ സ്ഥിരീകരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു. ബുസാന്‍ നഗരത്തില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന സംഗീത പരിപാടിക്കായുള്ള തയ്യാറെടുപ്പിലായിരുന്നു മൂണ്‍ബിന്‍. ഗായകന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് കൊറിയന്‍ സംഗീത ലോകവും സുഹൃത്തുക്കളും ആരാധകരും. 2016ലാണ് മൂണ്‍ബിന്‍ കലാരംഗത്ത് എത്തുന്നത്. പ്രശസ്ത കൊറിയൻ ഡ്രാമയായ ‘ബോയ്സ് ഓവര്‍ ഫ്ളവേഴ്സില്‍’ കിം ബുമ്മിന്റെ കഥാപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിച്ചായിരുന്നു തുടക്കം. പിന്നീട് ആസ്ട്രോയില്‍ അംഗമായി.
മൂണ്ബിനിന്റെ ബാന്റായ ആസ്ട്രോ അംഗങ്ങളായ ജിൻജിൻ, സാൻഹ, എംജെ എന്നിവർ മൂണ്ബിന്നിന്റെ കുടുംബത്തിനൊപ്പം എത്തിയെന്നാണ് വിവരം. മുൻ ആസ്ട്രോ അംഗം റോക്കിയും സ്ഥലത്ത് എത്തിയിട്ടുണ്ട്.
മൂണ്ബിനിന്റെ ശവസംസ്കാരം സ്വകാര്യമായി നടത്താനാണ് കുടുംബം തീരുമാനിച്ചത് എന്നാണ് വിവരം. “ശവസംസ്കാര ചടങ്ങുകളില്‍ നിന്നും മാധ്യമങ്ങളെയും നാട്ടുകാരെയും ഒഴിവാക്കി സ്വകാര്യമായി നടത്തണമെന്നാണ് കുടുംബം ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ അവസാന യാത്ര മനോഹരമാക്കാൻ ഞങ്ങൾ ആത്മാർത്ഥമായി അപേക്ഷിക്കുന്നു, നിങ്ങളുടെ അഗാധമായ അനുശോചനം ഞങ്ങൾ ആത്മാർത്ഥമായി അഭ്യര്‍ത്ഥിക്കുന്നു” – ആസ്ട്രോ ബാന്റിന്റെ ഏജന്‍സി പത്ര കുറിപ്പില്‍ അറിയിച്ചു.