താൻ എന്നും വിക്രത്തിന്റെ ഫാൻ ബോയ് ആയിരിക്കുമെന്ന് നടൻ ടൊവിനോ . വിക്രത്തിനെ നേരിട്ട് കണ്ടവേളയിലാണ് ടൊവിനോ ഇത്തരത്തിൽ കുറിച്ചത്. കൊച്ചിയിൽ ‘പൊന്നിയിൻ സെൽവൻ’ പ്രൊമോഷൻ പരിപാടികൾക്ക് എത്തിയതായിരുന്നു വിക്രം ഉൾപ്പെടുന്ന താരങ്ങൾ. വിക്രത്തിനൊപ്പമുള്ള ചിത്രങ്ങളും ടൊവിനോ പങ്കുവെച്ചു.
“അടങ്ങാത്ത ആരാധനയുടെ നിമിഷമാണിത്. വിക്രമിനെ കാണാനുള്ള അവസരം ലഭിച്ചു. അവിശ്വസനീയം എന്നേ പറയാനാകൂ. അദ്ദേഹം എനിക്ക് എന്തായിരുന്നുവെന്ന് ഞാൻ എങ്ങനെ വിവരിക്കും! എണ്ണമറ്റ തവണ ഞാൻ ‘അന്യൻ’ കണ്ടിട്ടുണ്ട്, ഓരോ തവണയും അദ്ദേഹത്തിൻറെ പ്രകടനം വ്യത്യസ്തമായാണ് അനുഭവപ്പെട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിക്രമിനേപ്പോലെ ആകുക എന്നത് ഒരു അഭിലാഷമാണ്. സിനിമയിൽ അവസരം ലഭിച്ചുവെങ്കിലും എന്തെങ്കിലും പ്രതിസന്ധികൾ വരുമ്പോൾ എന്റെ ചിന്തകളിൽ, പദ്ധതികളിൽ, പരാമർശങ്ങളിൽ – എല്ലാറ്റിനും അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരിക്കും. ഏറ്റവും മികച്ച സമയമാണ് എൻറെ ആരാധനാപാത്രത്തിനൊപ്പം ചിലവഴിച്ചത്. അദ്ദേഹം ഒരു മികച്ച വ്യക്തിയാണ്. അദ്ദേഹത്തിന്റെ സ്റ്റൈലും രീതികളും എല്ലാം മികച്ചതാണ്. അത്രയും വിനയത്തോടെയും അംഗീകാരത്തോടെയുമാണ് അദ്ദേഹം സംസാരിക്കുന്നത്. എന്നും വിക്രമിന്റെ ഫാൻ ബോയ് ആയിരിക്കും” – ടൊവിനോ പോസ്റ്റിൽ പറഞ്ഞു.
ഈ മാസം 28 നാണ് പൊന്നിയൻ സെൽ വൻ രണ്ടാം ഭാഗം റിലീസ് ചെയ്യുന്നത്. രാജിമൊട്ടാകെയുള്ള പ്രമോഷന്റെ ഭാഗമായാണ് വിക്രം ഉൾപ്പെടുന്ന താരങ്ങൾ കൊച്ചിയിൽ എത്തിയത്. തൃഷ, കാർത്തി, ജയം രവി തുടങ്ങിയവരും കൊച്ചിയിൽ എത്തിയിരുന്നു.