ആലപ്പുഴ നഗരത്തിലെ ബോംബ് സ്ഫോടനം ; ബോംബ് നിർമ്മിച്ചയാൾ അറസ്റ്റിൽ

ആലപ്പുഴ : ചാത്തനാട് ബോംബ് സ്ഫോടനത്തിൽ മരിച്ച യുവാവിന് ബോംബ് നിർമ്മിച്ച് നൽകിയയാൾ അറസ്റ്റിൽ.
തിരുവനന്തപുരം വെട്ടുകാട് സ്വദേശി ജോളിയാണ് അറസ്റ്റിലായത്.
ഇയാളെ ഒളിവിൽ താമസിക്കാൻ സഹായിച്ച പാതിരപ്പള്ളി സ്വദേശി ജിനുവിനെയും അറസ്റ്റ് ചെയ്തു.

Advertisements

ആലപ്പുഴ ഡിവൈഎസ്പി എൻ.ആർ ജയരാജിന്റെയും, നാർക്കോട്ടിക് ഡിവൈ എസ്പി എം.കെ ബീനുകുമാറിന്റെയും നേതൃത്വത്തിലുളള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരത്ത് പല പോലീസ് സ്റ്റേഷനുകളിലായി 20 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജോളി.

Hot Topics

Related Articles