നാടകീയ സംഭാഷണങ്ങളും, വളരെ മോശം വിഎഫ്എക്സും;തെലുങ്കിൽ അടുത്തിടെ ഉണ്ടായ വമ്പൻ പരാജയം ;ശകുന്തളം

ഹൈദരാബാദ്: ഇന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവുമധികം സാമ്പത്തിക വിജയങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് തെലുങ്ക് സിനിമയാണ്. ബാഹുബലിയില്‍ നിന്ന് ആരംഭിച്ച തെലുങ്ക് സിനിമയുടെ പാന്‍ ഇന്ത്യന്‍ പടയോട്ടം പുഷ്പയിലും ആര്‍ആര്‍ആറിലുമൊക്കെ എത്തിനില്‍ക്കുന്നു.

Advertisements

വിപണി വളര്‍ന്നതുകൊണ്ടുതന്നെ തെലുങ്ക് സൂപ്പര്‍താരങ്ങളെ മുന്‍നിര്‍ത്തി നിര്‍മ്മിക്കപ്പെടുന്ന പ്രോജക്റ്റുകള്‍ എല്ലാംതന്നെ ഇന്ന് ബിഗ് ബജറ്റിലാണ്. എന്നാല്‍ ഏറ്റവുമൊടുവിലെത്തിയ ഒരു തെലുങ്ക് ചിത്രം അതിന്‍റെ നിര്‍മ്മാതാക്കള്‍ക്ക് സമ്മാനിക്കുന്നത് നിരാശയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാമന്ത റൂത്ത് പ്രഭുവിനെ കേന്ദ്ര കഥാപാത്രമാക്കി ഗുണശേഖര്‍ സംവിധാനം ചെയ്ത മിത്തോളജിക്കല്‍ ഡ്രാമ ചിത്രം ശാകുന്തളമാണ് ബോക്സ് ഓഫീസില്‍ വന്‍ പരാജയമായിരിക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സുമായി ചേര്‍ന്ന് ഗുണാ ടീം വര്‍ക്സിന്‍റെ ബാനറില്‍ നീലിമ ഗുണയാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രം വന്‍ പരാജയമായി മാറി എന്നാണ് റിപ്പോര്‍ട്ടുകള്‍.

തെലുങ്ക്സിനിമ ഡോട്ട് കോം റിപ്പോർട്ട് ചെയ്തത് പ്രകാകം ഏകദേശം 60 കോടി രൂപ ബജറ്റിലാണ് ശാകുന്തളം നിർമ്മിച്ചത്. തിയേറ്ററിൽ റിലീസിന് മുമ്പ് ശാകുന്തളം സ്ട്രീമിംഗ് ഭീമന് 35 കോടി രൂപയ്ക്ക് വിറ്റുവെന്നാണ് വിവരം. ഒപ്പം ടിവി റൈറ്റ് 15 കോടിക്ക് വില്‍ക്കാനുള്ള ചര്‍ച്ചകള്‍ നിര്‍മ്മാതാക്കള്‍ നടത്തുന്നുവെന്നാണ് വിവരം. എന്നാല്‍ ഇതില്‍ അന്തിമ തീരുമാനം ആയില്ല. ശാകുന്തളത്തിന്റെ നിർമ്മാതാക്കൾ, ദിൽ രാജു, ഗുണശേഖർ എന്നിവർക്ക് ഇതുവരെയുള്ള തീയറ്റര്‍ കണക്കുകള്‍ നോക്കിയാല്‍ കുറഞ്ഞത് 20 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഗുണശേഖർ രചനയും സംവിധാനവും നിർവ്വഹിച്ച ശാകുന്തളം, കാളിദാസന്‍റെ പുണ്യപുരാണ നാടകത്തെ ഉപജീവിച്ച് ഉണ്ടാക്കിയ ചിത്രമാണ്. സാമന്തയ്ക്കൊപ്പം ദേവ് മോഹനാണ് ചിത്രത്തിൽ നായകനായി എത്തിയത്. നടകീയ സംഭാഷണങ്ങളും, വളരെ മോശം വിഎഫ്എക്സും ചിത്രത്തിന് വലിയ കല്ലുകടി സമ്മാനിച്ചെന്നാണ് വിവരം.

വന്‍ തോതില്‍ വിഷ്വലുകള്‍ക്ക് പ്രധാന്യം നല്‍കാന്‍ ശ്രമിച്ചെങ്കിലും വിഎഫ്എക്സ് ശ്രമങ്ങള്‍ എല്ലാം മുഴച്ചുനിന്നു എന്നും വിലയിരുത്തലുണ്ട്. ചിത്രം 3Dയിലായിരുന്നു എന്നാൽ രണ്ടോ മൂന്നോ രംഗങ്ങൾ ഒഴികെ ചിത്രത്തിന് 3D ആവശ്യമുള്ളതായും തോന്നിയില്ലെന്നാണ് ഒരു നിരൂപണം പറയുന്നത്.

Hot Topics

Related Articles