സർക്കാർ ഇടപെടൽ ഗുണം ചെയ്തു ; കേരളത്തിൽ പച്ചക്കറി വില കുറയുന്നു

തിരുവനന്തപുരം : നിയന്ത്രണമില്ലാതെ കുതിച്ച തക്കാളി വിലയെ പിടിച്ചു കെട്ടി കേരള സര്‍ക്കാര്‍. കഴിഞ്ഞ ദിവസം  കേരളത്തില്‍ കിലോയ്ക്ക് 120 ഉം തമിഴ്നാട്ടില്‍ 160 രൂപയുമായിരുന്ന തക്കാളിക്ക് ഇന്ന് കോഴിക്കോട്ട് 50 രൂപമാത്രമായിരുന്നു ഉണ്ടായിരുന്നത്.
തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും സര്‍ക്കാര്‍ നേരിട്ട് പച്ചക്കറി എത്തിച്ചതോടെ ഹോര്‍ട്ടികോര്‍പ് വില്‍പനകേന്ദ്രങ്ങളിലാണ് പച്ചക്കറിയുടെ വില കുറഞ്ഞത്.

Advertisements

തിരുവനന്തപുരത്ത് 68 ഉം കോഴിക്കോട് 50 രൂപയുമാണ് തക്കാളിക്ക് ഇന്നത്തെ വില. പൊതുവിപണിയിലും തക്കാളി വില കുറഞ്ഞുതുടങ്ങിയിട്ടുണ്ട്.
തക്കാളി വില 120 രൂപ വരെയെത്തിയ സാഹചര്യത്തിലായിരുന്നു സര്‍ക്കാരിന്റ ഇടപെടല്‍. മൈസൂരുവില്‍ നിന്നും തിരുനെല്‍വേലിയില്‍ നിന്നുമായി ഹോര്‍ട്ടികോര്‍പ് കഴിഞ്ഞദിവസം കൂടുതല്‍ തക്കാളി എത്തിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറ്റ് പച്ചക്കറികള്‍ക്കും ഹോര്‍ട്ടികോര്‍പ് ഔട്ട്ലറ്റുകളില്‍ വില കുറഞ്ഞു. പയറിന് തിരുവനന്തപുരത്ത് 75 രൂപയും കോഴിക്കോട് 59 രൂപയുമാണ്. സവാള 31, കിഴങ്ങ് 27,ചെറിയ ഉള്ളി 50, ബീന്‍സ് 55 എന്നിങ്ങനെയാണ് കോഴിക്കോട്ട് മറ്റുള്ളവയുടെ വില. സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്ന് പരമാവധി സാധനങ്ങള്‍ ശേഖരിക്കാനും ഹോര്‍ട്ട് കോര്‍പ് നടപടി തുടങ്ങിയിട്ടുണ്ട്. ഇതോടെ പൊതുവിപണിയിലും പച്ചക്കറികളുടെ വില കുറഞ്ഞു തുടങ്ങി.

Hot Topics

Related Articles