വാംഖഡേ: സ്വന്തം മണ്ണിൽ ദൈവപുത്രനെ എയറിൽ കയറ്റി പഞ്ചാബ് ബാറ്റർമാർ. അവസാന ഓവറിൽ മാസായി എറിഞ്ഞ് രണ്ടു വിക്കറ്റുകൾ ഒടിച്ചു തെറിപ്പിച്ച പഞ്ചാബിന്റെ ഇടംകയ്യൻ പേസർ അർഷർദീപ് സിംങ്. ഒടുവിൽ എറിനും അടിയ്ക്കും ശേഷം വിജയം പോക്കറ്റിലാക്കി പഞ്ചാബ് സംഘം മടങ്ങി. അതും അവസാന ഓവർ വരെ വിജയം കയ്യിലിരുന്ന മുംബൈ സംഘത്തെ എറിഞ്ഞ് ഒതുക്കിയ വിജയം.
സ്കോർ
മുംബൈ – 214/8
പഞ്ചാബ് – 201/6
ടോസ് നഷ്ടമായി ബാറ്റിംങിന് ഇറങ്ങിയ പഞ്ചാബിന് പതിഞ്ഞ തുടക്കമാണ് ലഭിച്ചത്. രണ്ടാം ഓവറിൽ സ്കോർ കാർഡിൽ 18 റൺ മാത്രമുള്ളപ്പോൾ 11 റണ്ണുമായി മാത്യു ഷോർട്ടിനെ നഷ്ടമായി. ഷോർട്ടിന്റെ നഷ്ടത്തിന്റെ ഷോക്ക് മാറ്റിയ പഞ്ചാബിനു വേണ്ടി പ്രഭിമാൻ സിംങ്ങും (26), ടൈഡും(29) ചേർന്ന് പത്ത് റൺ ശരാശരിയിൽ ഇന്നിംങ്സ് കെട്ടിപ്പെടുത്തു. ആറ് ഓവറിൽ 65 ൽ നിൽക്കെ പ്രഭിമാൻ സിംങ് വീണു. സാക്ഷാൽ സച്ചിന്റെ പുത്രൻ അർജുൻ ടെൻഡുൽക്കറുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയാണ് പ്രഭിമാൻ പുറത്തായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെടിക്കെട്ടടി പ്രതീക്ഷിച്ച് എത്തിയ ലിവിംങ്സ്റ്റൺ 12 പന്തിൽ 10 റണ്ണുമായി മടങ്ങി. സ്കോർ 83 ൽ നിൽക്കെ ടൈഡും വീണതോടെ പഞ്ചാബ് റിവേഴ്സ് ഗിയറിലാകുമെന്നു പ്രതീക്ഷിച്ചു. എന്നാൽ, 28 പന്തിൽ രണ്ടു സിക്സും നാലു ഫോറുമായി ഹർമ്മൻപ്രീത് സിംങ് വരാനുള്ള വെടിക്കെട്ടിനു തിരികൊളുത്തി. 175 ൽ ഹർമ്മൻ പ്രീത് പുറത്തായെങ്കിലും 29 പന്തിൽ നാലു സിക്സും അഞ്ചു ഫോറുമായി കളം നിറഞ്ഞാടിയ സാംകറൻ അക്ഷരാർത്ഥത്തിൽ മുംബൈയെ വിറപ്പിച്ചു കളഞ്ഞു. സാക്ഷാൽ സച്ചിന്റെ മകൻ മുതൽ സ്വന്തം നാട്ടുകാരൻ ആർച്ചർ വരെ സാമിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. ഒരു ഓവറിൽ 31 റൺ വഴങ്ങിയ അർജുൻ ടെൻഡുൽക്കർ മത്സരത്തിന് ശേഷം സോഷ്യൽ മീഡിയയുടെ എയറിൽ കയറി. ഈ ഐപിഎല്ലിലെ ഏറ്റവും കൂടുതൽ റൺ വഴങ്ങിയ ഓവറായി അർജുന്റെ ഓവർ മാറി.
പിന്നാലെ എത്തിയ ജിതേഷ് ശർമ്മയ്ക്ക് താനാരാണെന്നു തെളിയിക്കാൻ ഏഴു പന്ത് മാത്രം മതിയായിരുന്നു. നാലു സിക്സറുകളും ഒരൊറ്റ സിംഗിളുമായി ഏഴു പന്തിൽ 25 അടിച്ചു കൂട്ടിയ ജിതേഷ് ശർമ്മയെ അവസാന ഓവറിൽ ബ്രൈറ്റോഫ് ക്ലീൻ ബൗൾ ചെയ്യുകയായിരുന്നു. രണ്ടു പന്ത് മാത്രം ബാറ്റ് ചെയ്ത ഹർമ്മൻപ്രീത് ബ്രാർ അവസാന പന്തിൽ ഒരു ഫോർ നേടി ടീമിന്റെ മികച്ച സ്കോറിൽ എത്തിച്ചു.
മറുപടി ബാറ്റിംങിന് ഇറങ്ങിയ മുംബൈയുടെ തുടക്കവും തകർച്ചയോടെയായിരുന്നു. സ്കോർ എട്ടിൽ നിൽക്കെ ഇഷാൻ കിഷൻ (01) പുറത്ത്. പിന്നാലെ, രോഹിത് ശർമ്മ വെടിക്കെട്ടിനു തുടക്കമിട്ടു. 27 പന്തിൽ 44 റണ്ണെടുത്ത രോഹിത് ലിവിങ്സ്റ്റണിന്റെ എറിൽ നേരിട്ട് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. പിന്നാലെ, ക്രീസിൽ ഒന്നിച്ച സുര്യയും (26 പന്തിൽ 57), കാമറൂൺ ഗ്രീനും (43 പന്തിൽ 67) ചേർന്നാണ് വെടിക്കെട്ടടിയുടെ കെട്ടു പൊട്ടിച്ചത്. രണ്ടു പേരും മൂന്നു വീതം സിക്സ് പറത്തിയപ്പോൾ സൂര്യ ഏഴും ഗ്രീൻ ആറും ഫോർ അടിച്ചു പറത്തി. 13 പന്തിൽ രണ്ടു സിക്സുമായി 25 റണ്ണാണ് ടിം ഡേവിഡ് അടിച്ചു കൂട്ടിയത്.
എന്നാൽ, ഒരു വശത്ത് ടിം ഡേവിഡ് പുറത്താകാതെ നിന്നപ്പോൾ അവസാന ഓവറിൽ തിലക് വർമ്മയെയും, നേഹാൾ വർദ്രയെയും ക്ലീൻ ബൗൾ ചെയ്ത അർഷർദീപ് സിംങ് പഞ്ചാബിനെ വിജയത്തിൽ എത്തിച്ചു.