ലണ്ടൻ: സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ന്യൂകാസിന്റെ ആക്രമണത്തിനു മുന്നിൽ പകച്ചു പോയ്ി ടോട്ടനത്തിന്റെ ബാല്യം..! അഴിഞ്ഞാടിയ ന്യൂകാസിൽ താരങ്ങൾക്കു മുന്നിൽ ആറു ഗോൾ ഏറ്റുവാങ്ങിയ ടോട്ടനത്തിന് ഒരൊറ്റ ഗോൾ മാത്രമാണ് മടക്കാനായത്. രണ്ടാം മിനിറ്റിൽ ജേക്കബ് മർഫി തുടങ്ങി വച്ച ഗോൾ വേട്ട ന്യൂകാസിൽ അവസാനിപ്പിച്ചത് 67 ആം മിനിറ്റിലാണ്. ടോട്ടനത്തിന്റെ അശ്വാസ ഗോൾ 49 ആം മിനിറ്റിൽ ഹാരികെയിൻ നേടി.
രണ്ടാം മിനിറ്റിൽ ജേക്കബ് മർഫിയാണ് ന്യൂകാസിലിനായി ആദ്യ ഗോൾ നേടിയത്. ആറാം മിനിറ്റിൽ ജോലിൻടണ്ണും, ഒൻപതാം മിനിറ്റിൽ ജേക്കബ് മർഫിയും ഗോൾ നേടിയപ്പോൾ 19,21 മിനിറ്റുകളിൽ ഗോളടിച്ച് അലക്‌സാണ്ടർ ഇസ്‌ക് ആദ്യ പകുതിയിലെ ഗോൾ പട്ടിക പൂർത്തിയാക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോൾ തിരികെ അടിച്ച ഹാരി കെയിൻ തിരിച്ചു വരവിന്റെ സൂചനകൾ ടോട്ടനത്തിന് നൽകി. എന്നാൽ, 67 ആം മിനിറ്റിലെ ഗോളിലൂടെ കാളം വില്യംസൺ ന്യൂകാസിലിന്റെ പട്ടിക പൂർത്തിയാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബോൺസ്മൗത്തിന്റെ മൈതാത്ത് വെസ്്റ്റ്ഹാം ബോൺസ്മൗത്തിനെ ഗോളിൽ മുക്കി. നാലു ഗോളാണ് ബോൺസ്മൗത്തിന്റെ വലയിൽ വെസ്റ്റ് ഹാം നിറച്ചത്. ഒരു ഗോൾ പോലും മടക്കാൻ ബോൺസ് മൗത്തിന് സാധിച്ചില്ല. അഞ്ചാം മിനിറ്റിൽ മൈക്കിൾ ആന്റോണിയോ, 12 ആം മിനിറ്റിൽ ലൂക്കാസ് പക്വിറ്റാ, 43 ആം മിനിറ്റിൽ ഡെക്കാൺ റൈസ്, 72 ആം മിനിറ്റിൽ പാബ്ലോ ഫോർണാസ് എന്നിവരാണ് ഗോൾ നേടിയത്.
ശനിയാഴ്ച നടന്ന മത്സരത്തിൽ ഫുൾഹാമും, ലീഡ്‌സും, ലിവൽപൂളും വിജയിച്ചു. ലിവർപൂൾ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് നോട്ടിംങ്ഹാം ഫോറസ്റ്റിനെയാണ് പരാജയപ്പെടുത്തിയത്. ലീഡ്‌സ് യുണൈറ്റഡ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വോൾവാർപ്ടൺ വാണ്ടേഴ്‌സിനെ പരാജയപ്പെടുത്തി. ലീഡ്‌സിനെ ഒന്നിനെതിരെ രണ്ട് ഗോളിന് ഫുൾഹാമും പരാജയപ്പെടുത്തി. ക്രിസ്റ്റൽ പാലസും എവർടണ്ണും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞപ്പോൾ ബ്രെന്റ് ഫോർഡും ആസ്റ്റൺ വില്ലയും ഓരോ ഗോളടിച്ചു പിരിഞ്ഞു.