കൊൽക്കത്ത: ഈഡൻഗാർഡൻസിൽ എത്തിയ ചെന്നൈയുടെ ചുണക്കുട്ടികൾക്ക് മുന്നിൽ കൊൽക്കത്തയ്ക്ക് കാലിടറി. ചെന്നൈ ഉയർത്തിയ പടുകൂറ്റൻ ലക്ഷ്യത്തിന് 49 റണ്ണകലെ കൊൽക്കത്ത വീണു. വിജയം ചെന്നൈയ്ക്ക്.
സ്കോർ
ചെന്നൈ – 235/4
കൊൽക്കത്ത – 186/8
ടോസ് നേടിയ കൊൽക്കത്ത ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ഗെയ്ദ് വാഗും കോൺവേയും ചേർന്ന് ഒന്നാം വിക്കറ്റിൽ 73 റണ്ണാണ കൂട്ടിച്ചേർത്തത്. 7.3 ഓവലറിൽ പത്ത് റൺ ശരാശരിയിൽ കളി കയ്യിൽ എത്തിച്ച ശേഷം ഋതുരാജ് (35) മടങ്ങുമ്പോഴേയ്ക്കും കൃത്യമായ അടിത്തറ ചെന്നൈ ബാറ്റിംങിന് ലഭിച്ചിരുന്നു. കോൺവോയ്ക്കൊപ്പം (40 പന്തിൽ 56) കൂട്ടിനിറങ്ങിയ രഹാനെ അക്ഷരാർത്ഥത്തിൽ അഴിഞ്ഞാട്ടവും ആക്രമണവുമാണ് നടത്തിയത്. 29 പന്തിൽ അഞ്ചു സിക്സും ആറു ഫോറും പറത്തിയ രഹാനെ കൊൽക്കത്ത ബൗളർമാരെ എല്ലാം വളഞ്ഞിട്ടടിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജയിലിൽ നിന്നും പുറത്തിറങ്ങി ചട്ടമ്പിമാരെ നേരിടുന്ന സിനിമാ നായകന്റെ ശൈലിയിലുള്ള പ്രതികാരമായിരുന്നു രഹാനെ നടത്തിയത്. കോൺവേയും രഹാനെയ്ക്കൊപ്പം കൂട്ടു നിന്നു. മൂന്നി സിക്സും നാലു ഫോറും പറത്തിയ കോൺവേ 12.1 ഓവറിൽ ടീം് സ്കോർ 109 ൽ നിൽക്കുമ്പോഴാണ് പുറത്തായത്. കോൺവേ പുറത്തായിട്ടും തന്റെ വന്യത മാറ്റി വയ്ക്കാൻ രഹാനെ തയ്യാറായിരുന്നില്ല. അടിയ്ക്കാൻ തീരുമാനിച്ചിറങ്ങിയ രഹാനെയ്ക്ക് കൂട്ടായി അഴിഞ്ഞാടാൻ ശിവം ദുബൈ കൂടി എത്തിയതോടെ കളി കാര്യമായി.
21 പന്തിൽ അഞ്ചു സിക്സും രണ്ടേ രണ്ടു ഫോറും മാത്രം അടിച്ച ശിവം ദുബൈ 50 തികച്ചിനു പിന്നാലെ പുറത്തായി. എട്ടു പന്തിൽ 18 റണ്ണടിച്ച ജഡേജ ഇതിനായി രണ്ടു സിക്സറുകളാണ് പറത്തിയത്. ഒരു വശത്ത് ബാറ്റർമാർ പൊഴിഞ്ഞു വീണപ്പോഴും കിട്ടിയ അവസരങ്ങളിലെല്ലാം കത്തിക്കയറിയ രഹാനെയാണ് ടീം സ്കോർ 235 ൽ എത്തിച്ചത്. രണ്ടു റണ്ണുമായി ധോണി പുറത്താകാതെ നിന്നു.
രഹാനെയുടെ അഴിഞ്ഞാട്ടത്തിൽ കൊൽക്കത്ത നിരയിൽ ഖജോറിയയ്ക്കാണ് ന്യായമായി അടികിട്ടിയത്. മൂന്ന് ഓവർ എറിഞ്ഞ് രണ്ട് വിക്കറ്റ് വീഴ്ത്തിയ ഖജോറിയ 14.66 ശരാശരിയിൽ 44 റണ്ണാണ് വിട്ടു നൽകിയത്. രണ്ട് ഓവർ എറിഞ്ഞ സുനിൽ നേരേന് 11.50 ശരാശരിയിൽ 23 റൺ വഴങ്ങേണ്ടി വന്നു. വരുൺ ചക്രവർത്തി നാല് ഓവറിൽ 49 ഉം, വൈസ് മൂന്ന് ഓവറിൽ 38 ഉം റൺ വങ്ങി. നാല് ഓവറിൽ 29 റൺ വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ സുയേഷ് മാത്രമാണ് തല്ല് കുറച്ച് കൊണ്ടത്. റസലിന്റെ ഒരു ഓവറിൽ 17 ഉം, ഉമേഷ് യാദവിന്റെ മൂന്ന് ഓവറിൽ 35 ഉം റൺ ചെന്നൈ അടിച്ചെടുത്തു.
മറുപടി ബാറ്റിംങിൽ കൊൽക്കത്തയ്ക്ക് ഒരു റണ്ണിന് സുനിൽ നരേനെ നഷ്ടമായി. റണ്ണൊന്നും അക്കൗണ്ടിൽ വരും മുൻപായിരുന്നു നഷ്ടം. ഒരു റൺ മാത്രം എടുത്തു നിന്ന ജഗദീഷിനെ ഇതേ സ്കോറിൽ തന്നെ വീഴ്ത്തി ചെന്നൈ പിടിമുറുക്കി. നിതീഷ് റാണയ്ക്കൊപ്പം ചേർന്ന് ഇന്നിംങ്സ് കെട്ടിപ്പെടുക്കുന്നതിനിടെ വെങ്കിടേഷ് അയ്യരെയും (20) ചെന്നൈ വീഴ്ത്തി. സ്കോർ 70 വരെ എത്തിച്ച് പൊരുതാൻ അടിത്തറയിട്ട നിതീഷ് റാണ (27) ഒരു വശത്ത് ജേസൺ റോയി കത്തിക്കയറുന്നത് കണ്ട് ആശ്വാസത്തോടെയാണ മടങ്ങിയത്.
റിങ്കു സിങ്ങിനൊപ്പം വെടിക്കെട്ടിനു തിരികൊളുത്തിയ ജേസൺ റോയി 19 പന്തിൽ അൻപത് തികച്ചു. എന്നാൽ, 26 പന്തിൽ അഞ്ചു വീതം സിക്സും ഫോറും പറത്തിയ ജേസൺ റോയിയെ തീക്ഷണ ക്ലീൻ ബൗൾ ചെയ്തു. അപ്പോഴും പ്രതീക്ഷകളെല്ലാം റിങ്കു സിങ്ങിലായിരുന്നു. മറുവശത്ത് ആേ്രന്ദ റസൽ (9), ഡേവിഡ് വൈസ് (1), ഉമേഷ് യാദവ് (4) എന്നിവരെല്ലാം മടങ്ങിയപ്പോഴും റിങ്കുവിലായിരുന്നു പ്രതീക്ഷ. എന്നാൽ, 236 എന്ന പടുകൂറ്റൻ സ്കോറിലേയ്ക്കു പ്രതീക്ഷയോടെ ബാറ്റേന്താനാവാതെ പോയ റിങ്കു 32 പന്തിൽ 56 റണ്ണുമായി അവസാന ഓവർ വരെ പുറത്താകാതെ നിന്നു. ഒടുവിൽ ചെന്നൈയ്ക്ക് 49 റണ്ണിന്റെ വിജയം.