മലപ്പുറം :നടൻ മാമ്മുക്കോയ ആശുപത്രിയിൽ
മലപ്പുറത്ത് പൂങ്ങോട് സെവൻസ് ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയ നടൻ മാമ്മുക്കോയ കുഴഞ്ഞു വീണു. തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Advertisements
മലപ്പുറം കാളികാവിലാണ് സംഭവം.തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അദ്ദേഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാത്രി എട്ട് മണിയോടെയാണ് മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായി കുഴഞ്ഞ് വീണത്.
നേരത്തേ തന്നെ ഹൃദയ സംബന്ധമായും അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങളുണ്ട്.
ഇതിനിടെ ശബ്ദത്തിനും, തൊണ്ടയ്ക്കും രോഗം ബാധിച്ചും ചികിത്സ തേടിയിരുന്നു.
വിദഗ്ധ ചികിത്സക്കായി അദ്ദേഹത്തെ സ്വദേശമായ കോഴിക്കോട്ടേക്ക് മാറ്റിയേക്കും.