കോട്ടയം : കള്ളനോട്ടുമായി പിടിയിലായി വിചാരണ നടക്കുന്നതിനിടെ കുടുംബ സമേതം ഒളിവിൽ പോയ വയനാട് സ്വദേശിയെ കോട്ടയം ജില്ലാ ക്രൈം ബ്രാഞ്ച് സംഘം വയനാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. മുപ്പത് വർഷം മുൻപ് കള്ളനോട്ട് പിടികൂടിയ ശേഷം മുങ്ങിയ അതിരമ്പുഴ കുന്നുംപുറത്ത് വീട്ടിൽ തോമസ് (68) നെയാണ് കോട്ടയം ക്രൈം ബ്രാഞ്ച് എസ്.പി കെ.എം സാബു മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
1990 ലായിരുന്നു കേസിനാസ്പദമായ സംഭവം. കള്ളനോട്ടുമായി പിടിയിലായ തോമസ് , വിചാരണ ഘട്ടത്തിൽ ജാമ്യത്തിലിറങ്ങിയ ശേഷം സ്ഥലം വിടുകയായിരുന്നു. തുടർന്ന്, പൊലീസ് സംഘം പ്രതിയ്ക്കായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് , ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എസ്. അമ്മിണിക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. തോമസിനെ അറസ്റ്റ് ചെയ്യുകയും തുടർന്ന് കോടതിയിൽ വിസ്താരം നടക്കുന്നതിനിടെ തോമസ് കുടുംബത്തോടൊപ്പം ഒളിവിൽ പോവുകയായിരുന്നു. തുടർന്നാണ് ക്രൈം ബ്രാഞ്ചിനു കേസ് കൈമാറിയത്.
നാടുമായി യാതൊരു ബന്ധവുമില്ലാതെയാണ് വർഷങ്ങളോളം തോമസും കുടുംബവും കഴിഞ്ഞിരുന്നത്. എന്നാൽ കോട്ടയം സൈബർ സെല്ലിന്റെ സഹായത്തോടെ തോമസിനെ നിരീക്ഷണം നടത്തി വന്നപ്പോളാണ് വയനാട്, അമ്പലവയൽ ഭാഗത്ത് കുടുംബവുമായി താമസിച്ച് വരുന്നതായി സൂചന ലഭിച്ചത്. തുടർന്ന് ഡിവൈ.എസ്.പിയും സംഘവും വയനാട് കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കുകയും കമ്പളക്കാട് പറളിക്കുന്നിൽ തോമസ് നോക്കി നടത്തുന്ന എസ്റ്റേറ്റ് ൽ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തത്. എ.എസ്.ഐമാരായ ഷാജൻ മാത്യു, ഗിരീഷ് ബി, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രമോദ് എസ് കുമാർ,സിവിൽ പൊലീസ് ഓഫീസർ ജാഫർ സി റസാക്ക് വനിതാ സീനിയർ സിവിൽ പൊലീസ് ഓഫീസർ സുനിമോൾ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു..