കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷൻ ജില്ലാ കലാമേള നവംബർ 28 ന്

കോട്ടയം: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ജില്ലാ കലാമേള നവംബർ 28 ഞായറാഴ്ച രാവിലെ ഒൻപതിന് നാട്ടകം ഗവൺമെന്റ് പോളിടെക്‌നിക്കിൽ ആർട്ടിസ്റ്റ് സുജാതൻ കലാമേള ഉദ്ഘാടനം ചെയ്യും. കെ.ജി. ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ആർ മോഹനചന്ദ്രൻ ആർട്ടിസ്റ്റ് സുജാതനെ ആദരിക്കും.

Advertisements

ജില്ലാ പ്രസിഡന്റ് ആർ.അർജുനൻ പിള്ള അദ്ധ്യക്ഷനായിരിക്കും. 34 ഇനങ്ങളിലിയായുള്ള മത്സരങ്ങളിൽ ജില്ലയിലെ എട്ട് ഏരിയകളിലെ കലാകാരൻമാർ പങ്കെടുക്കും.

Hot Topics

Related Articles