കോട്ടയം: പെട്രോളിനും ഡീസലിനും നികുതി കുറച്ച് ഇന്ധന വില നിയന്ത്രിച്ച കേന്ദ്ര സർക്കാരിന്റെ നിലപാട് കേരളത്തിൽ പിണറായി സർക്കാർ മാതൃകയാക്കണമെന്നും, രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ പെട്രോളിനും ഡീസലിനും വില കുറഞ്ഞ സാഹചര്യത്തിൽ സംസ്ഥാനത്ത് പച്ചക്കറി ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങൾക്ക് തീവില ആയതിനു പിന്നിൽ ഇടതു സർക്കാരിന്റെ ഇരട്ടത്താപ്പ് നയമാണ് കാരണമെന്നും ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷ്.
മഹിളാ മോർച്ച കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ട്രേറ്റ് പടിക്കൽ നടത്തിയ ധർണാ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു. യോഗത്തിൽ മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ദേവകി ടീച്ചർ അധ്യക്ഷത വഹിച്ചു ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, ജില്ലാ ജനറൽ സെക്രട്ടറി എസ് രതീഷ്, മഹിളാമോർച്ച നേതാക്കളായ ശ്രീജ സരീഷ് രമാദേവി, ശാന്തി മുരളി, ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷൻ അഡ്വക്കേറ്റ് നോബിൾ മാത്യു, ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് മാരായ വി. എൻ ഉണ്ണികൃഷ്ണൻ,എം ആർ അനിൽകുമാർ,കെപി ഭൂവനേഷ്, അയർക്കുന്നം മണ്ഡലം പ്രസിഡണ്ട് മഞ്ജു പ്രദീപ് എന്നിവർ പ്രസംഗിച്ചു.