വൈക്കത്തഷ്ടമി ; ലക്ഷദീപങ്ങൾ മിഴി തുറന്നു ; അനുഗ്രഹം തേടി ഒഴുകിയെത്തിയത് ആയിരങ്ങൾ

വൈക്കം : അഷ്ടമി ദിനമായ ശനിയാഴ്ച മഹാദേവ ക്ഷേത്രത്തിൽ ലക്ഷദീപങ്ങൾ മിഴി തുറന്നു. ശ്രീകോവിലിലെ  ദീപങ്ങൾ  തെളിഞ്ഞ മുഹൂർത്തത്തിൽ  ആയിരങ്ങൾ ക്ഷേത്രത്തിലെത്തി  അഷ്ടമി ദർശനം നടത്തി.വൈക്കം മഹാദേവ ക്ഷേത്രത്തിലെ കിഴക്കു ഭാഗത്തുള്ള ആൽത്തറയിൽ തപസ്സനുഷ്ഠിച്ച വ്യാഘ്രപാദ മഹർഷിയ്ക്ക് ശ്രീ പരമേശ്വരൻ പാർവതി സമേതനായി ദർശനം നല്കി അനുഗ്രഹിച്ച പുണ്യ മുഹൂർത്തത്തിലാണ് അഷ്ടമി ദർശനം കൊണ്ടാടുന്നത്.

Advertisements

പതിനൊന്നാം ഉത്സവ  നാളിലെ വിളക്കെഴുന്നള്ളിപ്പ് ശ്രീകോവിലിലേക്ക് കയറുമ്പോൾ തന്നെ അഷ്ടമി തൊഴുവാനുള്ള ഭക്തരുടെ നീണ്ട നിര ഉണ്ടായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെളുപ്പിനു 3.30 ന് തന്ത്രി കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി , ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി,  മേൽശാന്തി ടി ഡി നാരായണൻ നമ്പൂതിരി , ടി എസ് നാരായണൻ നമ്പൂതിരി ,അനുപ് നമ്പൂതിരി , ശ്രീധരൻ നമ്പൂതിരി , ജീവേശ് ദാമോധർ, ജിഷ്ണു . എന്നിവരുടെ കാർമ്മികത്വത്തിൽ നട തുറന്ന് ഉഷ: പൂജ, എതൃത്തപൂജ എന്നിവയ്ക്ക് ശേഷം അഷ്ടമി ദർശനത്തിനായി നട തുറന്നപ്പോൾ വേദമന്ത്രോച്ചാരണവും പഞ്ചാക്ഷരി മന്ത്രവും ഉയർന്നു.

രാവിലെ 4.30 ന് ആരംഭിച്ച ദർശനം 12 വരെ നീണ്ടുനിന്നു. ഞായറാഴ്ച ( 28-11-21) വൈകിട്ട് 5 നാണ് ആറാട്ടെഴുന്നള്ളിപ്പ് . രാത്രി 9 ന് ഉദയനാപുരം സുബ്രമ്മണ്യ ക്ഷേത്രത്തിൽ കൂടി പൂജ വിളക്കും ഉണ്ടാവും. 29 ന് മുക്കുടി നിവേദ്യവും ഉണ്ട് .

Hot Topics

Related Articles