പ്രമുഖ തമിഴ് നടൻ മനോബാല അന്തരിച്ചു


ചെന്നൈ : പ്രമുഖ തമിഴ് നടനും സംവിധായകനുമായ മനോബാല (69) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരുന്നു.

Advertisements

തമിഴ് ചലച്ചിത്രമേഖലയിൽ പ്രവര്‍ത്തിച്ച മുപ്പത്തിയഞ്ച് വര്‍ഷമായി തന്റെ സാന്നിധ്യം അറിയിച്ച നടനാണ് മനോ ബാല. നാൽപ്പതോളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഇരുനൂറിൽ അധികം ചിത്രങ്ങളിൽ ഹാസ്യ താരമായും വേഷമിട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചന്ദ്രമുഖി, അന്യൻ, തമ്പി, യാരെടി നീ മോഹിനി അടക്കം ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഭാരതി രാജയുടെ അസിസ്റ്റന്റായാണ് മനോബാല തമിഴ് ചലച്ചിത്ര മേഖലയിലേക്ക് കടന്നുവന്നത്. പിന്നീട് സ്വതന്ത്ര സംവിധായകനായി. മലയാളത്തിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Hot Topics

Related Articles