കോഴാ ശ്രീനരസിംഹസ്വാമി ക്ഷേത്രത്തില്‍ ലക്ഷ്മീ നരസിംഹ പൂജ വ്യാഴാഴ്ച

കുറവിലങ്ങാട്: നരസിംഹ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കോഴാ ശ്രീനരസിംഹസ്വാമി ക്ഷേത്രത്തില്‍   വ്യാഴാഴ്ച ലക്ഷ്മീ നരസിംഹ പൂജ നടത്തപ്പെടും. വിദ്യാവിജയം, ശ്രേയസ്സ്, മന:സുഖം എന്നിവയ്ക്കായി കദളിക്കുല സമര്‍പ്പണവും ഉണ്ടാകും.

Advertisements

രാവിലെ 10.00ന്‌ ഭാരത കലാരത്ന ഡോ. പ്രശാന്ത് വര്‍മ്മ കോഴിക്കോടും സംഘവും അവതരിപ്പിക്കുന്ന മാനസജപലഹരി നടത്തപ്പെടും. ഉച്ചക്ക് 12.00ന്‌ ലക്ഷ്മി നരസിംഹ പൂജാ ദര്‍ശനവും ഉച്ചക്ക് 1.00 മുതല്‍ നരസിംഹസ്വാമിയുടെ പിറന്നാള്‍ സദ്യയും ഉണ്ടായിരിക്കും. വൈകിട്ട് 7.00ന്‌ കാണിനാട് സൂരജ് അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത് അരങ്ങേറും.

Hot Topics

Related Articles