ബി.ഡി.ജെ.എസ്.കോട്ടയം നിയോജക മണ്ഡലം പ്രവർത്തക സമ്മേളനം നവംബർ 28 ന്

കോട്ടയം: ബി.ഡി.ജെ.എസ്.കോട്ടയം നിയോജക മണ്ഡലം പ്രവർത്തക സമ്മേളനം നവംബർ 28 ഞായറാഴ്ച വൈകിട്ട് നാലിനു കോട്ടയം ഹോട്ടൽ ഐഡയുടെ എതിർവശമുള്ള റോട്ടറി ഹാളിൽ വച്ച് ജില്ലാ പ്രസിഡന്റ് എം.പി.സെൻ ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ അഡ്വ.ശാന്താറാം റോയി തോളൂർ അദ്ധ്യക്ഷത വഹിക്കും.

Advertisements

ജില്ലാ സെക്രട്ടറി പി.അനിൽകുമാർ മുഖ്യ പ്രസംഗവും ജില്ലാ ജോയിന്റ് സെക്രട്ടറി സജീഷ്‌കുമാർ മണലേൽ രാഷ്ട്രീയ വിശദീകരണവും ജില്ലാ ജോയിന്റ് സെക്രട്ടറി റിജേഷ് സി.ബ്രീസ് വില്ല സംഘടനാ സന്ദേശവും നൽകും. നിയോജക മണ്ഡലം സെക്രട്ടറി ഷെജി ഹരിപ്രിയം സ്വാഗതവും നിയോജക മണ്ഡലം സെക്രട്ടറി റ്റി.റ്റി.മോഹനൻ കൃതജ്ഞതയും പറയും. തുടർന്ന് പുതിയ നിയോജക മണ്ഡലം കൗൺസിൽ രൂപീകരണവും മുൻസിപ്പൽ പഞ്ചായത്ത് പോഷക സംഘടനാ ഭാരവാഹികളെയും തെരഞ്ഞെടുക്കും. സമ്മേളനത്തിൽ ജില്ലാ, നിയോജക മണ്ഡലം ഭാരവാഹികളും, പ്രവർത്തകരും പങ്കെടുക്കും.

Hot Topics

Related Articles