വാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ തേൻ മാധുരി പദ്ധതിയ്ക്കു തുടക്കമായി

വാഴൂർ: വാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ തേൻ മാധുരി പദ്ധതിക്ക് തുടക്കമായി. കേരളത്തിൽ ആദ്യമായി വാർഷിക പദ്ധതിയിൽ തുക വകയിരുത്തി തേനിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ എന്ന ആശയവുമായി വാഴൂർ ബ്ലോക്ക് പഞ്ചായത്ത്, വീട്ടമ്മമാർക്ക് സ്ഥിരവരുമാനം കണ്ടെത്തുകയാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

Advertisements

ഗ്രാമസഭയിലൂടെ തിരഞ്ഞെടുക്കുന്ന വനിതകൾക്ക് വീട്ടുവളപ്പിൽ തേൻ ഉത്പാദിപ്പിച്ച് ബ്ലോക്ക് ഓഫീസ് കോംമ്പൗണ്ടിൽ ഉള്ള സംസ്‌കരണ യൂണീറ്റിലെത്തിക്കുകയും,ഇവിടെ മൂല്യവർധിത ഉത്പന്നങ്ങളാക്കി വിൽക്കുകയും ചെയ്യാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പദ്ധതിയുടെ ഭാഗമായി തേനീച്ചവളർത്തൽ പരിശീലനവും,
തേനീച്ച പെട്ടികൾ വിതരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ മണി പതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഷാജി പാമ്പൂരി , പി എം ജോൺ, അംഗങ്ങളായ കെ എസ് ശ്രീജിത്ത് വെള്ളാവൂർ , ഗീത എസ് പിള്ള, മിനി സേതുനാഥ്, ബി രവീന്ദ്രൻ നായർ,വർഗീസ് ജോസഫ്, ഒ റ്റി സൗമ്യ മോൾ, ബി ഡി ഒ
പി എൻ സുജിത്ത് വ്യവസായ ഓഫീസർ ഫൈസൽ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles