ചങ്ങനാശേരി: പ്രായപൂർത്തികായാത്ത പെൺകുട്ടിയെ രണ്ടുതവണ പീഡിപ്പിച്ചു എന്നാരോപിച്ച് കറുകച്ചാൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ വെറുതെ വിട്ടു. പൊന്നാംപറമ്പിൽ രാജപ്പൻ (65) നെയാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ) കോടതി വെറുതെവിട്ടത്.
Advertisements
പ്രോസിക്യൂഷൻ ആരോപിച്ച യാതൊരു കുറ്റവും തെളിയിക്കാൻ സാധിച്ചില്ല എന്ന് കോടതി കണ്ടെത്തി. തുടർന്ന് പ്രതിയെ വെറുതെവിടുകയായിരുന്നു. പ്രതിക്കുവേണ്ടി അഭിഭാഷകരായ അഡ്വ ലിജോ കുര്യൻ ജോസ് ഇടമന, അഡ്വ വിഷ്ണു കെവി എന്നിവർ ഹാജരായി.