സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന കന്യാസ്ത്രീകളില്‍ നിന്നും ആദായ നികുതി ഈടാക്കരുതെന്ന് ഉത്തരവ്; തങ്ങളുടെ ശമ്പളം സഭകള്‍ക്കാണ് നല്‍കുന്നതെന്നും വ്യക്തിപരമായി എടുക്കുന്നില്ലെന്നും കന്യാസ്ത്രീകളും പുരോഹിതരും

തിരുവനന്തപുരം: സര്‍ക്കാര്‍ ശമ്പളം പറ്റുന്ന കന്യാസ്ത്രീകളില്‍ നിന്നും പുരോഹിതന്മാരില്‍ നിന്നും ആദായ നികുതി ഈടാക്കരുതെന്ന് സംസ്ഥാന ട്രഷറി ഡയറക്ടറുടെ ഉത്തരവ്. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഇവരില്‍ നിന്ന് ആദായ നികുതി ഈടാക്കാമെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.

Advertisements

ഈ സ്‌റ്റേയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഉത്തരവ്. വ്യക്തികളെന്ന നിലക്കാണ് കന്യാസ്ത്രീകളും പുരോഹിതന്മാരും സര്‍ക്കാര്‍ ശമ്പളം പറ്റുന്നതെന്നും അതിനാല്‍ ആദായ നികുതി നല്‍കണമെന്നുമായിരുന്നു കോടതി ഉത്തരവ്. മാത്രമല്ല, വോട്ടവകാശമടക്കം വിനിയോഗിക്കുന്നതും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, തങ്ങളുടെ ശമ്പളം ക്രിസ്തീയ സഭകള്‍ക്കാണ് നല്‍കുന്നതെന്നും വ്യക്തിപരമായി എടുക്കുന്നില്ലെന്നുമാണ് കന്യാസ്ത്രീകളും പുരോഹിതന്മാരും വാദിക്കുന്നത്.

Hot Topics

Related Articles