മെസി സൗദി ക്ലബിലേയ്ക്കില്ല; വാർത്തകളിൽ വിശദീകരണവുമായി മെസിയുടെ പിതാവ്

പാരീസ്: ലയണൽ മെസി സൗദി ക്ലബിലേക്കെന്ന വാർത്ത പ്രചരണത്തിന് പിന്നാലെ പ്രതികരണവുമായി പിതാവ് ഹോർഗെ മെസി രംഗത്ത്. പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മെസിയുടെ പിതാവും ഏജന്റുമായ ഹോർഗെ മെസി വ്യക്തമാക്കി. ഒരു ക്ലബ്ബുമായും ധാരണയിൽ എത്തിയിട്ടില്ല. സീസൺ ശേഷം മാത്രമേ തീരുമാനം ഉണ്ടാകുവെന്നും അദ്ദേഹം പറഞ്ഞു. സൗദി ക്ലബുമായി മെസി കരാറിൽ എത്തിയെന്നുള്ള എ എഫ് പി റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു ഹോർഗെ മെസി.

Advertisements

അല്പസമയത്തിന് മുൻപാണ് മെസി സൗദി ക്ലബിൽ കരാർ ഒപ്പിട്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നത്. 3270കോടി രൂപയുടെ കരാറിൽ മെസി ഒപ്പിട്ടുവെന്നും വൈകാതെ ഔദ്യോഗിക സ്ഥിരീകരണമുണ്ടാവുമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. വാർത്ത ഏജൻസിയായ എ എഫ് പിയാണ് ഇക്കാര്യം പുറത്തുവിട്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടെ ഫുട്ബാൾ ജേർണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയും മെസിയുടെ ട്രാൻസ്ഫറിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരുന്നു. ‘മെസിയുടെ നിലവിലെ സാഹചര്യത്തിന് ഒരു മാറ്റവും വന്നിട്ടില്ല. സീസണിനൊടുവിൽ മാത്രമെ എന്തെങ്കിലും തീരുമാനം പുറത്തുവിടൂ. അൽ ഹിലാൽ മുന്നോട്ടുവച്ച ഓഫർ ഏപ്രിൽ മുതൽ ചർച്ചയിലുള്ളതാണ്. ബാഴ്‌സലേണ മെസിയെ തിരിച്ചെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്.’ എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.

ക്‌ളബിനെ അറിയിക്കാതെ സൗദി സന്ദർശനം നടത്തിയതിനാണ് മെസിയെ പി എസ് ജി സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലയളവിൽ ക്‌ളബിനുവേണ്ടി കളിക്കാനോ പരിശീലിക്കാനോ സാധിക്കില്ല. ശമ്ബളവും ലഭിക്കില്ല. സൗദി യാത്രയ്ക്ക് ക്‌ളബിനോട് മെസി അനുമതി തേടിയിരുന്നെങ്കിലും നിരസിച്ചിരുന്നു. ഇതിന് പിന്നാലെ സന്ദർശനം നടത്തിയതിനെതിരെയാണ് നടപടി. സൗദി അറേബ്യൻ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറാണ് മെസി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.