മാരാരിക്കുളത്ത് അമ്മയും രണ്ട് മക്കളും വീടിനുള്ളിൽ മരിച്ച നിലയിൽ

മാരാരിക്കുളം : അമ്മയും രണ്ട് ആൺമക്കളും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23-ാം വാർഡിൽ കുന്നേൽ
ആനി രഞ്ജിത് (54) ലെനിൻ രഞ്ജിത് (36), സുനിൽ രഞ്ജിത് (32) എന്നിവരെയാണ് ഞായറാഴ്ച രാവിലെ ഒമ്പതോടെ വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.

Advertisements

ആനി രഞ്ജിത് വീടിനു മുന്നിലെ മുറിയിൽ ഉത്തരത്തിൽ കെട്ടി തൂങ്ങിയ നിലയിലും മക്കളെ രണ്ടു മുറികളിലെ കട്ടിലിൽ മരിച്ച നിലയിലുമാണ് അയൽവാസികൾ കണ്ടത്. മക്കൾ രണ്ടു പേരും മത്സ്യതൊഴിലാളികളാണ്.
ഇവരുടെ അച്ഛൻ ഏഴു വർഷം മുമ്പ് മരിച്ചു. അമ്മയും രണ്ട് മക്കളും തനിച്ചായിരുന്നു കഴിഞ്ഞിരുന്നത്. മരണ കാരണം വ്യക്തമല്ല.

Hot Topics

Related Articles