തലയും കുട്ടികളും തലസ്ഥാനം തകർത്തു…! ഡൽഹിയെ വീഴ്ത്തി തകർപ്പൻ വിജയവുമായി ചെന്നൈ തലപ്പത്തേയ്ക്ക്

ചെപ്പോക്ക്: സ്വന്തം മൈതാനത്ത് തകർപ്പൻ പ്രകടനവുമായി തലയും കുട്ടികളും തലസ്ഥാനത്തെ തകർത്തു. ചെന്നൈ ഉയർത്തിയ ചെറിയ സ്‌കോർ പോലും പിൻതുടർന്നു ജയിക്കാനാവാതെ ഡൽഹി മടങ്ങി. അവസാന സ്ഥാനത്തേയ്ക്കു ഡൽഹിയെ തള്ളിയിട്ട് ചെന്നൈ ഒരൊറ്റ പോയിന്റിന്റെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി. 27 റണ്ണിനാണ് ചെന്നൈ ഡൽഹിയെ തോൽപ്പിച്ചത്.
സ്‌കോർ
ചെന്നൈ – 167/8
ഡൽഹി – 140/8

Advertisements

ടോസ് നേടിയ ചെന്നൈ ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം തന്നെ കോൺവേയെ (10) വീഴ്ത്തിയ ഡൽഹി ചെന്നൈയെ പ്രതിരോധത്തിലാക്കി. പിന്നാലെ അൻപത് എത്തും മുൻപ് റിതുരാജും (24) വീണു. മോയിൻ അലിയും (ഏഴ്), രഹാനെയും (21) നൂറ് കടക്കും മുൻപ് പുറത്തായതോടെ ചെന്നൈ 77 ന് നാല് എന്ന നിലയിലായി. ശിവംദുബൈ (25), അമ്പാട്ടി റായിഡു (23), ജഡേജ (21), ധോണി (ഒൻപത് പന്തിൽ 20 ) എന്നിവർ ചേർന്നാണ് ചെന്നൈയെ 160 കടത്തിയത്. ഡൽഹിയ്ക്കായി മിച്ചൽ മാർഷ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ അക്‌സറിന് രണ്ടു വിക്കറ്റ് ലഭിച്ചു. കുൽദീപിനും, ലളിത് യാദവിനും ഖലീൽ അഹമ്മദിനുമാണ് ഓരോ വിക്കറ്റ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറുപടി ബാറ്റിംങിൽ റണ്ണെടുക്കും മുൻപ് വാർണറും , സ്‌കോർ 20 ൽ എത്തിയപ്പോൾ ഫിൽ സാൾട്ടും (17) പുറത്തായി. 25 ൽ മിച്ചൽ മാർഷ് (5) റണ്ണൗട്ടായതോടെ ഡൽഹി പിന്നിലേയ്ക്കു വലിഞ്ഞു. മനീഷ് പാണ്ടേയും (27), റോസോയും (35) ചെറുത്തു നിന്നെങ്കിലും ഇരുവരും പുറത്തായതോടെ സ്‌കോറിൽ തീർത്തും മെല്ലെയായി. അക്‌സർ പട്ടേൽ (12 പന്തിൽ 21 )മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ചെന്നൈയ്ക്കായി പതിരെന മൂന്ന് വിക്കറ്റും, ദീപക് ചഹർ രണ്ടു വിക്കറ്റും ജഡേജ ഒരു വിക്കറ്റും നേടി.

Hot Topics

Related Articles