സത്യമാണോ എന്നു പോലും അറിയാത്ത കാര്യമായിരുന്നു പറഞ്ഞത് ; ആന്റണി വർഗീസിനെതിരെയുള്ള പരാമർശത്തിൽ മാപ്പ് പറഞ്ഞ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്

മുവി ഡെസ്ക്ക് : നടൻ ആന്റണി വർഗീസിനെതിരെയുള്ള പരാമർശത്തിൽ മാപ്പ് പറഞ്ഞ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. പറഞ്ഞതിൽ കുറ്റബോധമുണ്ടെന്നും സത്യമാണോ എന്നു പോലും തനിക്കറിയാത്ത കാര്യമായിരുന്നു താൻ ആന്റണിയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പറഞ്ഞതെന്നും സംവിധായകൻ പറഞ്ഞു.

Advertisements

സ്വകാര്യ എഫ്എമ്മം റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ജൂഡിന്റെ പ്രതികരണം. ആന്റണി തന്റെ കയ്യിൽ നിന്നും പണം വാങ്ങി സഹോദരിയുടെ വിവാഹം നടത്തിയശേഷം സിനിമയിൽ നിന്ന് പിന്മാറിയെന്നായിരുന്നു ജൂഡിന്റെ ആരോപണം. ജൂഡിന്റെ പരാമർശം തന്റെ കുടുംബത്തെ അപമാനിക്കുന്നതും വ്യക്തിഹത്യയാണെന്നും ആരോപിച്ച് ആന്റണിയും രംഗത്തെത്തി. നിർമാതാവിൽ നിന്നും വാങ്ങിയ പണം തിരികെ നൽകി ഒരു വർഷത്തിനു ശേഷമാണ് സഹോദരിയുടെ വിവാഹം നടന്നതെന്നായിരുന്നു ആന്റണി വർഗീസ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.