ചേർത്തല: നഗരത്തിലെ ജിംനേഷ്യത്തിൽ അതിക്രമിച്ച് കയറി യുവാവിന് നേരെ തോട്ട എറിഞ്ഞ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. മുഖ്യപ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. തണ്ണീർമുക്കം പഞ്ചായത്ത് 11ാം വാർഡിൽ പുത്തനങ്ങാടി കിഴക്കേ വളഞ്ഞവഴി അനന്തു (അമ്പാടി-28), ചള്ളിയിൽ മുഹമ്മദ് ഷാഫി (29) എന്നിവരാണ് ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാം പ്രതിയായ അനന്തുവിന്റെ വാഹനത്തിലാണ് മുഖ്യപ്രതികൾ ആക്രമണത്തിന് എത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഇവരെ കോടതി റിമാൻഡ് ചെയ്തു.
കൃത്യത്തിന് ശേഷം പ്രതികൾക്ക് ഒളിത്താവളം ഒരുക്കിയ ചേർത്തല തെക്ക് പഞ്ചായത്ത് മൂന്നാംവാർഡ് പട്ടാണിശേരി കോളനി വിപിൻ (28) ,ആറാം വാർഡ് കുറുപ്പംകുളങ്ങര ചന്ദ്രാത്ത് അഖിൽ (28) എന്നിവരെ അറസ്റ്റ് ചെയ്ത് കോടതി ജാമ്യത്തിൽ വിട്ടയച്ചു. ചൊവ്വാഴ്ച രാത്രി ഒമ്പതിന് ഇരുചക്രവാഹനത്തിൽ എത്തിയ രണ്ടംഗ സംഘം വടക്കേ അങ്ങാടി കവലയ്ക്ക് സമീപത്തെ എസ്.ജെ ജിംനേഷ്യത്തിലേക്ക് സ്പോടക വസ്തു എറിഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവിടെ പരിശീലനത്തിനെത്തിയ കളവംകോടം മുല്ലൂർ വീട്ടിൽ പ്രസീദ് (27)നാണ് പരിക്കേറ്റത്. ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. ജിംനേഷ്യത്തിലെത്തിയ വയലാർ കളവംകോടം സ്വദേശിയായ മറ്റൊരാളെ ലക്ഷ്യമാക്കിയാണ് അക്രമിസംഘം എത്തിയത്. ബൈക്കിലെത്തിയ സംഘത്തിലെ ഒരാൾ ജിംനേഷ്യത്തിൽ പ്രവേശിച്ച് തോട്ട എറിയുകയായിരുന്നു. ജിംനേഷ്യത്തിന് സമീപം പാർക്ക് ചെയ്തിരുന്ന കാറും അടിച്ചു പൊളിച്ചശേഷമാണ് സംഘം കടന്നത്. സി.ഐ ബി.വിനോദ്കുമാറിന്റെയും എസ്.ഐ എ.ജെ.ആന്റണിയുടെയും നേതൃത്വത്തിലാണ് അന്വേഷണം.