“സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് ഇടവേളയെടുക്കുന്നു; വൈകാതെ തിരിച്ചുവരും” : നസ്രിയ

സാമൂഹ്യ മാധ്യമത്തില്‍ നിന്ന് ഇടവേളയെടുക്കുന്നുവെന്ന് നടി നസ്രിയ. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നസ്രിയ പുതിയ തീരുമാനം അറിയിച്ചത്. വൈകാതെ തിരിച്ചുവരും എന്നും അറിയിച്ചിട്ടുണ്ടെങ്കിലും, ഇങ്ങനെ ഒരു ഇടവേള എടുക്കുന്നത് എന്തുകൊണ്ടാണ് എന്ന് വ്യക്തമാക്കിയിട്ടില്ല.

Advertisements

“എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളില്‍ നിന്നും ഒരു ഇടവേള എടുക്കുകയാണ്. അതിനുള്ള സമയമാണ്. എന്നാല്‍ നിങ്ങളുടെ മെസേജുകളും സ്‍നേഹവും മിസ് ചെയ്യും. ഉടനെ തിരിച്ചുവരും” എന്നും സ്റ്റോറിയായി താരം പോസ്റ്റ് ചെയ്‍തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നസ്രിയയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് തെലുങ്ക് ചിത്രം ‘അണ്ടേ സുന്ദരാനികി’ ആണ്. ചിത്രത്തില്‍ നാനിയായിരുന്നു നായകൻ. നവീൻ യെര്‍നേനിയും രവി ശങ്കറുമാണ് ചിത്രം നിര്‍മിച്ചത്. മലയാളത്തില്‍ നസ്രിയ അവസാനമായി നായികയായ ചിത്രം ‘ട്രാന്‍സ്’ ആണ്.

Hot Topics

Related Articles