ഹൈദരാബാദ്: നിർണ്ണായക മത്സരത്തിൽ ഹൈദരാബാലിനെ വീഴ്ത്തി ലഖ്നൗവിന്റെ ആറാട്ട്. അവസാന വരെ ഒരു പടി പിന്നിൽ നിന്ന ലഖ്നൗവിനെ നിക്കോളാസ് പൂരാനും, മങ്കാദും ചേർന്നാണ് വിജയിപ്പിച്ചത്. ഏഴു വിക്കറ്റിന് വിജയിച്ചതോടെ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേയ്ക്ക് ലഖ്നൗ എത്തി.
സ്കോർ
ഹൈദരാബാദ് -182 -6
ലഖ്നൗ – 185-3
ടോസ് നേടിയ ഹൈദരാബാദ് ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദിന് വേണ്ടി അൻമോൾപ്രീത് സിംങ് (36), രാഹുൽ ത്രിപാതി (20), എയ്ഡൻ മാക്രം (28),ക്ലാസൻ (47) , അബ്ദുൾ സമദ് (37) എന്നിവർ ചേർന്നാണ് ഹൈദരാബാദിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. ക്രുണാൽ പാണ്ഡ്യ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ, യുധിവീർ സിംങ്, ആവേശ് ഖാൻ, യാഷ് താക്കൂർ, അമിത് മിശ്ര എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങിൽ ലഖ്നൗവിന്റെ തുടക്കം മെല്ലെയായിരുന്നു. സ്കോർ 12 ൽ നിൽക്കെ മെയേഴ്സ് (2) പുറത്ത്. ഡിക്കോക്കും (29) മങ്കാദും(64) ചേർന്നു ടീമിനെ മെല്ലെ മുന്നോട്ട് നയിച്ചു. ഡിക്കോക്ക് പുറത്തായതിനെ തുടർന്നു സ്റ്റോണിസും (40) ഒപ്പം ചേർന്നു. സ്റ്റോണിസിന് ശേഷം മങ്കാദിനൊപ്പം ചേർന്ന പൂരാൻ 13 പന്തിൽ 44 റണ്ണടിച്ചാണ് ടീമിനെ വിജയത്തിലേയ്ക്ക് എത്തിച്ചത്.