ഡൽഹി: സ്വന്തം മൈതാനത്ത് വീണ്ടും തോൽവി ഏറ്റുവാങ്ങി ഡൽഹി. 31 റണ്ണിനാണ് ഡൽഹി പഞ്ചാബിനു മുന്നിൽ കീഴടങ്ങിയത്.
സ്കോർ
പഞ്ചാബ് -167/7
ഡൽഹി -136/8
ടോസ് നേടിയ ഡൽഹി ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, പഞ്ചാബ് നിരയിൽ സെഞ്ച്വറി നേടിയ പ്രഭുസിമ്രാൻ സിംങൊഴികെ മറ്റൊരു ബാറ്റർ കൃത്യമായി ബാറ്റൊന്നു വീശുക പോലും ചെയ്തില്ല. പ്രഭുവിനെ കൂടാതെ രണ്ടക്കം കടന്നത് ജിതേഷ് ശർമ്മ(20)യും, സിക്കന്ദൻ റാസയും (11) പിന്നെ ഡൽഹി ബോളർമാർ കനിഞ്ഞ് അനുഗ്രഹിച്ച 13 റൺ എക്സ്ട്രയുമായിരുന്നു. 65 പന്തിൽ 103 റണ്ണെടുത്ത പ്രഭു സിമ്രാൻസിംങ് പതിനെട്ടാം ഓവറിലാണ് പുറത്തായത്. ശിഖർ ധവാൻ (7), ലിയാം ലിംവിംങ്സ്റ്റൺ (4), ജിതേഷ് ശർമ്മ (5), ഹർമ്മൻ പ്രീത് ബ്രാൻ (2), ഷാറൂഖാൻ (2) എന്നിവരാണ് പുറത്തായത്. ഇഷാന്ത് ശർമ്മ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ അക്സർ പട്ടേൽ, പ്രവീൺ ദുബൈ, കുൽദീപ് യാദവ്, മുകേഷ് കുമാർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങിൽ ഡൽഹിയ്ക്കു ഓപ്പണർമാരായ വാർണറും (54), ഫിൽ സാൾട്ടും (21) മികച്ച തുടക്കം നൽകി. എന്നാൽ, മിച്ചൽ മാർഷ് (3), റോസോ (5), അക്സർ പട്ടേൽ (1), അമൽ ഹക്കീം ഖാൻ (16), മനീഷ് പാണ്ഡേ (0), പ്രവീൺ ദുബൈ (16) എന്നിവരാണ് പുറത്തായത്. കുൽദീപ് യാദവ് (10), മുകേഷ് കുമാർ (6) എന്നിവർ പുറത്താകാതെ നിന്നു.