പ്ലേ ഓഫിലേയ്ക്ക് ഇഞ്ചോടിഞ്ച് പോരാട്ടം; മുംബൈയെ തകർത്ത് പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി ലഖ്‌നൗ; മുംബൈയ്ക്ക് ഇനിയും കാത്തിരിക്കണം

ലഖ്‌നൗ: നിർണ്ണായക മത്സരത്തിൽ അഞ്ച് റണ്ണിന് മുംബൈയെ തകർത്ത് പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി ലഖ്‌നൗ. നിർണ്ണായക മത്സരത്തിൽ അവസാന ഓവറിൽ 11 റൺ പ്രതിരോധിച്ച മോനിഷ് ഖാനാണ് ടീമിനെ വിജയിപ്പിച്ചത്. വിജയത്തോടെ13 കളികളിൽ നിന്നും ലഖ്‌നൗ 15 പോയിന്റുമായി മൂന്നാം സ്ഥാനത്ത് എത്തി. 13 കളികളിൽ നിന്നും 14 പോയിന്റുള്ള മുംബൈ നാലാമതാണ്. നെഗറ്റീവ് റൺറേറ്റുള്ള മുംബൈയ്ക്ക് ഹൈദരാബാദിനെതിരെ ഇനി നടക്കുന്ന മത്സരം ഏറെ നിർണ്ണായകമാണ്. ഈ മത്സരത്തിൽ വൻ മാർജിനിൽ ജയിച്ചെങ്കിൽ മാത്രമേ മുംബൈയ്ക്ക് മുന്നോട്ട് പ്രതീക്ഷകൾ അവശേഷിക്കുന്നുള്ളു. വിജയത്തോടെ ഗുജറാത്തും, ചെന്നൈയും , ലഖ്‌നൗവും പ്ലേ ഓഫ് സാധ്യതകൾ കൂടുതൽ സജീവമാക്കി.

Advertisements

സ്‌കോർ
ലഖ്‌നൗ – 117-3
മുംബൈ –


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടോസ് നേടിയ മുംബൈ ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗവിന്റെ ദീപക് ഹൂഡ (5) സ്‌കോർ 12 ൽ എത്തിയപ്പോൾ പുറത്തായി. പിന്നാലെ, ഇതേ സ്‌കോറിൽ പ്രേരക് മങ്കാദ് റണ്ണെടുക്കും മുൻപു തിരികെ മടങ്ങി. 35 ൽ ക്വിന്റൽ ഡിക്കോക്കും (16) വീണതോടെ ലഖ്‌നൗ പ്രതിരോധത്തിലായി. എന്നാൽ, ഈ പ്രതിസന്ധി ഖട്ടത്തിലാണ് ക്യാപ്റ്റൻ ക്രുണാൽ പാണ്ഡ്യയും (42 പന്തിൽ 49) മാർക്കസ് സ്റ്റോണിസും (47 പന്തിൽ 89) ഒത്തു ചേർന്നത്. സ്‌കോർ 117 ൽ എത്തിച്ച ശേഷം ക്രുണാൽ പരിക്കേറ്റ് പിന്മാറി. പിന്നീട് എത്തിയ പൂരാൻ എട്ടു പന്തിൽ നിന്നും എട്ടു റണ്ണെടുത്ത് പുറത്താകാതെ നിന്നു.

മുംബൈയ്ക്ക് വേണ്ടി ബെൻട്രോഫ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ, പീയൂഷ് ചൗള ഒരു വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംങിനായി ഇറങ്ങിയ മുംബൈയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ഇഷാൻ കിഷനും (39 പന്തിൽ 59) രോഹിത് ശർമ്മയും (25 പന്തിൽ 37) ചേർന്നു നന്നായി ബാറ്ര് ചെയ്തപ്പോൾ ഒൻപത് ഓവറിൽ സ്‌കോർ 90 ൽ എത്തി. പിന്നാലെ, ആദ്യം രോഹിത്തും, 103 ൽ ഇഷാനും വീണു. പ്രതീക്ഷയുമായി എത്തിയ സൂര്യ 115 ൽ ക്ലീൻ ബൗൾഡായതോടെ മുംബൈ വീണ്ടും പ്രതിസന്ധിയിലായി. 131 ൽ നേഹാൽ വന്ദ്രയെ (16) മോനിഷ് ഖാൻ പുറത്താക്കി. ബൗണ്ടറി ലൈനിൽ മനോഹരമായ ക്യാച്ചിലൂടെ വിഷ്ണു വിനോദിനെ നിക്കോളാസ് പൂരാൻ പുറത്താക്കിയതോടെ മുംബൈ 145 ന് അഞ്ച് എന്ന നിലയിൽ എത്തി. പിന്നീട്, ടിം ഡേവിഡും കാമറൂൺ ഗ്രീനും ചേർന്ന് പോരാട്ടം ഏറ്റെടുത്തു. അവസാന ഓവറിൽ 11 റണ്ണാണ് വേണ്ടിയിരുന്നത്. അവസാന ഓവർ എറിഞ്ഞ മോനിഷ് ഖാൻ ആറു പന്തിൽ നിന്ന് നൽകിയത് നാലു റൺ മാത്രം.

Hot Topics

Related Articles